വനിതാ സംവരണ ഭേദഗതി ബിൽ ; പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിള മോർച്ച ജില്ലാ കമ്മിറ്റി

വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷനിലപാടിനെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി

ഇരിങ്ങാലക്കുട : വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്തിയതിലൂടെ പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീ വിരോധം വ്യക്തമായതായി മഹിള മോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി . പ്രതിപക്ഷ നിലപാടിന് എതിരെ മഹിള മോർച്ചയുടെ നേതൃത്വത്തിൽ പ്രചരണവും ബോധവല്ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് മോർച്ച ജില്ലാ പ്രസിഡണ്ട് രശ്മി ബാബു പത്ര സമ്മേളനത്തിൽ അറിയിച്ചു. മോർച്ച സംസ്ഥാന സെക്രട്ടറി തുഷാര ഷിബു, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി റിമ പ്രകാശ്, മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സിന്ധു സതീഷ്, സജിനി സന്തോഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: