നന്ദഗോവിന്ദം ഭജൻസ് ലൈവ് എപ്രിൽ 12 ന് ഇരിങ്ങാലക്കുടയിൽ

നന്ദഗോവിന്ദം ഭജൻസ് ലൈവ് എപ്രിൽ 11 ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഇ ബി സിഗ്നേച്ചറിൻ്റെ ബാനറിൽ നേതൃത്വത്തിൽ ഏപ്രിൽ 11 ന് ഇരിങ്ങാലക്കുടയിൽ ഒരുക്കുന്ന നന്ദഗോവിന്ദം ഭജൻസ് ലൈവിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി . 11 ന് വൈകീട്ട് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ ആധുനിക സംവിധാനങ്ങളോടെയാണ് മെഗാ ലൈവ് ഷോ അരങ്ങേറുന്നതെന്ന് ഇ ബി സിഗ്നേച്ചർ മേധാവിയും നടനുമായ ഇടവേള ബാബു പത്ര സമ്മേളനത്തിൽ അറിയിച്ചു. 120 അടി വിസ്‌തീർണ്ണമുള്ള സ്‌റ്റേജിൽ 4000 ചതുരശ്ര അടി വിസ്തൃതിയിൽ എൽഇഡി സംവിധാനത്തോടെ ഒരുക്കുന്ന ഷോയിൽ നന്ദഗോവിന്ദൻ്റെ മുഴുവൻ ടീമും എത്തിച്ചേരുന്നുണ്ട്. ടിക്കറ്റ് വച്ച് കൊണ്ടുള്ള ഭജൻസ് ലൈവ് ടീമിൻ്റെ ആദ്യത്തെ ഷോയാണ് ഇരിങ്ങാലക്കുടയിൽ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 860 64 64 464 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഇടവേള ബാബു അറിയിച്ചു.

Please follow and like us: