എംഎൽഎ യുടെ നിയോജകമണ്ഡലം തല ആസ്തി വികസന ഫണ്ടിൽ നിന്നും മാടായിക്കോണം സ്കൂളിന് നൽകിയ ബസ് ഫ്ളാഗ് ഓഫ് ചെയ്തു
ഇരിങ്ങാലക്കുട : എം എൽ എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ:ആർ ബിന്ദുവിന്റെ നിയോജകമണ്ഡലം തല ആസ്തി വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ഉപയോഗിച്ച് മാടായിക്കോണം പി.കെ ചാത്തൻമാസ്റ്റർ സ്മാരക ഗവൺമെന്റ് യു.പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് മന്ത്രി ഡോ ആർ. ബിന്ദു നിർവ്വഹിച്ചു.
ഒപ്പം സ്കൂളിന്റെ വാർഷികാഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്തു
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, അജിത് കുമാർ കെ.വി, ശിവകുമാർ, അൽഫോൻസ, വിനീത, ലേഖ, പ്രസാദ് സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.ടി ഷെൽബി, പി ടി എ വൈസ് പ്രസിഡന്റ് വി.എം അരുൺ, ഒ എസ് എ സെക്രട്ടറി പി ബി സത്യൻ, എസ്.എം.സി ചെയർപേഴ്സൺ ശരണ്യ അനിൽകുമാർ, എം.പി. ടി.എ പ്രസിഡന്റ് ജിനി രാജേഷ്, സ്കൂൾ ലീഡർ പി എസ് ഇഷ ഫാത്തി, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.















