ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോൽസവം ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ ആഘോഷിക്കും. ജനുവരി 31 ന് വൈകീട്ട് 7 നും 7. 48 നും മധ്യേ കൊടിയേറ്റുമെന്ന് സമാജം പ്രസിഡൻ്റ് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻ മുക്കുളം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 31 ന് വൈകീട്ട് 7 .30 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉൽസവത്തോടനുബന്ധിച്ച് എസ്എൻവൈഎസ് നടത്തുന്ന 47- മത് നാടകോൽസവം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 1, 2, 3, 4 ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകൾ, 5 ന് രാവിലെ 8 നും രാത്രി 8 നും പ്രാദേശിക ഉൽസവാഘോഷകമ്മിറ്റികളുടെ കാവടി വരവ്, ഫെബ്രുവരി 6 ന് രാവിലെ 9 മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 7 മണി വരെയും കാഴ്ചശീവേലി പൂരം എഴുന്നെള്ളിപ്പ്, പാണ്ടി മേളം, വർണ്ണമഴ, ഫെബ്രുവരി 7 ന് ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ. സമാജം ട്രഷറർ വേണു തോട്ടുങ്ങൽ, വൈസ് പ്രസിഡൻ്റ് ഷിജിൻ തവരങ്ങാട്ടിൽ, അനീഷ് കെ യു , വിജു കൊറ്റിക്കൽ തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു















