മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി ഇരിങ്ങാലക്കുട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം വെസ്റ്റ് നടയിൽ നടത്തിയ പോലീസ് നടത്തിയപരിശോധനയിൽ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി മുല്ലശ്ശേരി വീട്ടിൽ പ്രജു ( 21 വയസ്സ്) , ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി നാരാട്ടിൽ വീട്ടിൽ പ്രണവ് (29 വയസ്സ്) എന്നിവരെ പിടികൂടി.പ്രണവ് കാട്ടൂർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി കഞ്ചാവ് ബീഡി കത്തിച്ച് വലിച്ച അഞ്ച് കേസ്സിലും, പൊതുസ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും, കുറ്റകൃത്യത്തിൽ ഉൾപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ ഒരു കേസ്സിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.പ്രജു പുതുക്കാട് കാട്ടൂർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി കഞ്ചാവ് ബീഡി കത്തിച്ച് വലിച്ച രണ്ട് കേസ്സിലും, പൊതുസ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും, മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്















