ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദനഹ തിരുനാൾ

ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാൾ

 

ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ട് തിരുനാൾ . രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്കും ഊട്ട് നേർച്ച വെഞ്ചിരിപ്പിനും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന തിരുന്നാൾ ദിവ്യബലിക്ക് റവ ഫാ ജോൺ പാലിയേക്കര നേതൃത്വം നൽകി . തുടർന്ന് നടന്ന തിരുന്നാൾ പ്രദക്ഷിണത്തിന് കത്തീഡ്രൽ വികാരി ഫാ ലാസർ കുറ്റിക്കാടൻ ,അസിസ്റ്റന്റ് വികാരിമാരായ ഫാ ലിന്റോ കാരേകാടൻ, ഫാ ക്രിസ്‌റ്റോൺ കൈനാടത്തുപറമ്പിൽ ,ഫാ ജസ്റ്റിൻ കളർപാറ ,തിരുനാൾ ജനറൽ കൺവീനറും ട്രസ്റ്റിയുമായ തോമസ് തൊകലത്ത് , കൈക്കാരന്മാരായ പി ടി ജോർജ്‌ ,സാബു ജോർജ് ,അഡ്വ എം എം ഷാജൻ ,തിരുന്നാൾ ജോയിന്റ് കൺവീനർമാരായ ഷാജു എബ്രഹാം, ഡേവിസ് ചക്കാലക്കൽ ,ജെയ്സൺ പൊന്തൊക്കൻ ,അഡ്വ ഹോബി ജോളി എന്നിവർ നേതൃത്വം നൽകി . ഉച്ചയ്ക്ക് രണ്ടര വരെ നീണ്ടു നിന്ന ഊട്ടുനേർച്ചയിൽ 25000 പേർ പങ്കെടുത്തു.

Please follow and like us: