12 ലിറ്റർ വിദേശമദ്യവുമായി വടക്കുംകര സ്വദേശി പിടിയിൽ

” ഓപ്പറേഷൻ തണ്ടറു”മായി എക്സൈസ് വകുപ്പ്; വടക്കുംകര സ്വദേശി 12 ലിറ്റർ വിദേശമദ്യവുമായി പിടിയിൽ

 

ഇരിങ്ങാലക്കുട : കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയെ വൻ മദ്യശേഖരവുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി. വടക്കുംകര വെള്ളാഞ്ചിറ കോളനി തുരുത്തിയിൽ വീട്ടിൽ സതീഷിനെയാണ് (43) ഇരിങ്ങാലക്കുട എക്സൈസ് സംഘം തന്ത്രപരമായി കുടുക്കിയത്.

വിൽപ്പനയ്ക്കായി ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 12 ലിറ്റർ വിദേശമദ്യവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് വാഹനത്തിൽ നേരിട്ട് മദ്യം ‘ഡോർ ഡെലിവറി’ ചെയ്യുന്നതായിരുന്നു ഈ വിരുതന്റെ രീതി.എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. വത്സൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ദിബോസ് ഇ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷനൂജ് ടി.എസ് , കർണ്ണ അനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുധീർ കെ.കെ. എന്നിവരും ” ഓപ്പറേഷൻ തണ്ടറി ” ൻ്റെ ഭാഗമായി ഉണ്ടായിരുന്നു

Please follow and like us: