സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുട കേന്ദ്രത്തിന് നൂറ് ശതമാനം വിജയം.
ഇരിങ്ങാലക്കുട : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഭാരതീയ വിദ്യാഭവൻ ഇരിഞ്ഞാലക്കുട കേന്ദ്രത്തിന് 100% വിജയം. ആകെ പരീക്ഷയെഴുതിയ 113 കുട്ടികളിൽ 105 പേർ ഡിസ്റ്റിങ്ഷൻ നേടി. 62 പേർ 90% ന് മുകളിൽ മാർക്ക് നേടി.
99.2% മാർക്കോടെ നന്ദകിഷോർ കെ എസ് ഒന്നാമതെത്തി. 98. 4 % മാർക്ക് നേടിയ മഞ്ജിമ മനോജ് രണ്ടാം സ്ഥാനവും 97.8% മാർക്കോടെ കാർത്തിക മനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.















