36-മത് റവന്യൂ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ; സ്വാഗത സംഘം ഓഫീസ് പ്രവർത്തനം തുടങ്ങി

36- മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി ഓഫീസ് ബോയ്സ് സ്കൂളിൽ പ്രവർത്തനം തുടങ്ങി.

ഇരിങ്ങാലക്കുട :നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത്

റവന്യൂ ജില്ലാ കലോത്സവത്തിൻറെ സംഘാടക സമിതി ഓഫീസ് ഗവ.ബോയ്സ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ടൗൺ ഹാൾ മുഖ്യ വേദിയാക്കി കൊണ്ട് പട്ടണത്തിലെ വിവിധ സ്കൂളുകളിലെ 22 ഓളം വേദികളിലായിട്ടാണ് കലോൽസവം. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം.ബാലകൃഷ്ണൻ

നിർവ്വഹിച്ചു .ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഷൈല അദ്ധ്യക്ഷയായിരുന്നു.

ഡോ.എ.വി.രാജേഷ്,

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ

കെ.കെ.സുരേഷ്,പി.ജെ.ബിജു ,എം.വി.സുനിൽകുമാർ,പി.മൊയ്തീൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം കെ മുരളി സ്വാഗതവും

വിഎച്ച്എസ് സി പ്രിൻസിപ്പാൾ സൂരജ് ശങ്കർ

നന്ദിയും പറഞ്ഞു.

Please follow and like us: