പുതിയ കാർ നൽകാമെന്ന് പറഞ്ഞ് മാടായിക്കോണം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ കവർന്നതായി പരാതി; കേസ്സെടുത്ത് പോലീസ് ഇരിങ്ങാലക്കുട : പുതിയ കാർ നൽകാമെന്ന് പറഞ്ഞ് മാടായിക്കോണം സ്വദേശിൽ നിന്ന് ലക്ഷങ്ങൾ കവർന്നതായി പരാതി. മാടായിക്കോണം വില്വമംഗലത്ത് കളരിയ്ക്കൽ സതീശനാണ് (49 വയസ്സ് ) തട്ടിപ്പിന് ഇരയായത്. ചാലക്കുടിയിലുള്ള മാരുതിയുടെ ഡീലറിൻ്റെ ജീവനക്കാരും ബ്രോക്കറും ചേർന്ന് പുതിയ കാർ നൽകാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ ലോൺ എടുപ്പിക്കുകയും ഭാര്യയുടെ പേരിലുള്ളContinue Reading

ആനന്ദപുരം ആയുർവേദ ആശുപത്രിക്ക് പുതിയ ബ്ലോക്ക്; നിർമ്മാണ പ്രവർത്തനങ്ങൾ 24 ലക്ഷം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് ആനന്ദപുരം ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആയിരത്തോളം ചതുരശ്ര അടിയിൽ 24 ലക്ഷം രൂപ ചിലവഴിച്ച് പുതിയ ബ്ലോക്ക്‌ നിർമ്മാണം പൂർത്തീകരിച്ചത്. ആയുർവേദത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകContinue Reading

മധുരം ജീവിതം; ലഹരി വിരുദ്ധ ഓണാഘോഷത്തിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കമായി ഇരിങ്ങാലക്കുട : മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഓണാഘോഷങ്ങൾക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കളി മത്സരം മന്ത്രി ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.   യുവജനങ്ങളെ കൂടുതലായി കലാകായിക വേദികളിലേക്കും വായനശാലകളിലേക്കും ആകർഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സാഹിത്യ മത്സരങ്ങൾ, നാടൻContinue Reading

തുറവൻകാട് പുഞ്ചിരി പൂക്കൾ പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന് ഇരിങ്ങാലക്കുട : തുറവൻകാട് പുഞ്ചിരി പൂക്കൾ പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന് നടക്കും. വൈകീട്ട് 5 ന് വിശ്വകർമ്മ ശില്പി സഭയിൽ നടക്കുന്ന പരിപാടികൾ ജൂനിയർ ഇന്നസെൻ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ രഘു കുമാർ മധുരക്കാരൻ, സംഘാടക സമിതി ചെയർമാൻ അശോകൻമടത്തിപറമ്പിൽ, കൺവീനർ സ്റ്റീഫൻ നെടുമ്പാക്കാരൻ എന്നിവർContinue Reading

എടക്കുളം ശ്രീ നാരായണ ഗുരു സ്മാരകസംഘത്തിൻ്റെ വാർഷികവും ഓണാഘോഷവും ഗുരുദേവജയന്തി ആഘോഷവും സെപ്റ്റംബർ 5, 6, 7 തീയതികളിൽ ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷവും വാർഷികവും സെപ്റ്റംബർ 5, 6, 7 തിയതികളിൽ നടക്കും. 5 ന് എടക്കുളം യു പി സ്കൂളിൽ വൈകീട്ട് 5 ന് ചലച്ചിത്ര താരം മാസ്റ്റർ ഡാവിഞ്ചി സന്തോഷ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന്Continue Reading

ഓണം സമൃദ്ധമാക്കാൻ ഇരിങ്ങാലക്കുടയിൽ കൃഷി വകുപ്പിൻ്റെ ഓണച്ചന്തയ്ക്ക് തുടക്കമായി ഇരിങ്ങാലക്കുട: കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓണ സമൃദ്ധി കാർഷിക വിപണി ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ പരിസരത്ത് ആരംഭിച്ചു. ഉത്സവകാലങ്ങളിൽ പൊതുവിപണികളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതോടൊപ്പം കർഷകർക്ക് അധികവിലനൽകി പച്ചക്കറികൾ സംഭരിച്ചു കൊണ്ടുമാണ് ഓണച്ചന്ത നടപ്പിലാക്കുന്നത്. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർ പേഴ്സൺ ഫെനിഎബിൻ വെള്ളാനിക്കാരൻ അദ്ധ്യക്ഷത വഹിച്ചു.Continue Reading

സമൂഹത്തിന് മാതൃകയായി ഇരിങ്ങാലക്കുടയിലെ ഒരു കുടുംബശ്രീ ; വാർഷികാഘോഷങ്ങൾ ഒഴിവാക്കി ലാഭവിഹിതം ചിലവഴിച്ചത് സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട :കഴിഞ്ഞ പത്ത് വർഷത്തെ ലാഭവിഹിതം ഉപയോഗിച്ച് നടത്താനിരുന്ന വാർഷികാഘോഷങ്ങൾ ഒഴിവാക്കി ആ വിഹിതം സമൂഹനന്മയ്ക്കായി ചെലവഴിച്ച് ഇരിങ്ങാലക്കുടയിലെ ഒരു കുടുംബശ്രീ. സിഡിഎസ് രണ്ടിൻ്റെ കീഴിലുള്ള പൊറത്തിശേരി വാർഡ് 34 ൽ 2015 ൽ പ്രവർത്തനമാരംഭിച്ച ഭദ്രദീപം കുടുംബശ്രീ യൂണിറ്റാണ് പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ സാമൂഹിക സന്നദ്ധപ്രവർത്തനങ്ങൾ നടത്തി സമൂഹത്തിനാകെ മാതൃകയായത്.Continue Reading

സർക്കാറിനെതിരെ സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എഐടിയുസി); വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ ധർണ്ണ ഇരിങ്ങാലക്കുട : മിനിമം വേതന പരിധിയിൽ നിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കുക,തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന ആവശ്യം പരിഗണിക്കുക, മാസവേതനം യഥാസമയം നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ. ഐ.ടി.യു.സി) ന്റെ നേതൃത്വത്തിൽContinue Reading

മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിലെ തിരുനാൾ സെപ്റ്റംബർ 13, 14, 15 തീയതികളിൽ ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിലെ തിരുനാൾ സെപ്റ്റംബർ 13, 14, 15 തീയതികളിൽ ആഘോഷിക്കും. സെപ്റ്റംബർ 4 ന് രാവിലെ 6. 30 ന് കോട്ടപ്പുറം രൂപത ബിഷപ്പ് മാർ അംബ്രോസ് പുത്തൻവീട്ടിൽ കൊടിയേറ്റുമെന്ന് വികാരി ഫാ ജോണി മേനാച്ചേരി പത്ര സമ്മേളനത്തിൽ അറിയിച്ചു. 13 ന് രാവിലെ 6.30 ന് കൂടുതുറക്കൽContinue Reading

കർഷകരെ ആദരിച്ച് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം സമ്മേളനം ഇരിങ്ങാലക്കുട: കർഷകർ അവഗണിക്കപ്പെടേണ്ടവരല്ല, ആദരിക്കപ്പെടേണ്ടവരാണെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ.കൊറ്റനെല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രവർത്തക സമ്മേളനവും കർഷകരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ.വേളൂക്കര മണ്ഡലത്തിലെ കർഷകരായ എം. ഒ. ആന്റണി മാളിയേക്കൽ, വിൻസി ബൈജു മാളിയേക്കൽ,ഹരി. എൻ. കെ. നക്കര, സുബ്രഹ്മണ്യൻ പനങ്ങാടൻ,സി.ഡി.ആന്റു ചെരടായി,ഷൈനിContinue Reading