ഹയർ സെക്കൻഡറി പരീക്ഷ; 1200 ൽ 1200 ഉം നേടി നാഷണൽ സ്കൂൾ വിദ്യാർഥിനിയും എടതിരിഞ്ഞി സ്വദേശിനിയുമായ ഫദ് വ ഫാത് മ
ഹയർ സെക്കൻഡറി പരീക്ഷ; 1200 ൽ 1200 ഉം നേടി എടതിരിഞ്ഞി സ്വദേശിനിയും നാഷണൽ സ്കൂൾ വിദ്യാർഥിനിയുമായ ഫദ്വ ഫാത് മ ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഫദ്വ ഫാത് മ അഭിമാനമായി. എടതിരിഞ്ഞി ചൂലുക്കാരൻ വീട്ടിൽ ഷാജിയുടെയും ( അബുദാബി) ഷഫ്നയുടെയും മകളാണ്. പ്ലസ് ടു പരീക്ഷയിൽ നാഷണൽ സ്കൂൾ 94 % വിജയം നേടി.Continue Reading
പുളിക്കലച്ചിറ പാലം; പില്ലർ ക്യാപ്പ് പൊളിച്ച് നീക്കാൻ അനുമതിയായി; ബണ്ട് റോഡ് ശക്തിപ്പെടുത്താനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും
നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വച്ച പുളിക്കലച്ചിറ പാലം സന്ദർശിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘം; ദുർബലമെന്ന് കണ്ടെത്തിയ പില്ലർ ക്യാപ്പ് പൊളിച്ച് നീക്കാൻ അനുമതി; നാലമ്പലയാത്ര സുഗമമാക്കാൻ ബണ്ട് റോഡ് ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇരിങ്ങാലക്കുട : നിർമ്മാണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ച പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം പിഡബ്ലൂഡി ഉന്നതതല സംഘം സന്ദർശിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ വിശ്വപ്രകാശ് (കോഴിക്കോട്)Continue Reading
കാട്ടൂർ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തിൽ തീപിടുത്തം; വലിയമ്പലത്തിൻ്റെ മേൽക്കൂര കത്തിനശിച്ചു
കാട്ടൂർ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തിൽ തീപ്പിടുത്തം. ; വലിയമ്പലത്തിൻ്റെ മേൽക്കൂര കത്തിനശിച്ചു. ഇരിങ്ങാലക്കുട : കാട്ടൂർ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തിൽ തീപ്പിടുത്തം .കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ നടന്ന തീപ്പിടുത്തത്തിൽ വർഷങ്ങളുടെ പഴക്കമുള്ള വലിയമ്പലത്തിൻ്റെ മേൽക്കൂര കത്തി നശിച്ചു. തരണനെല്ലൂർ തെക്കിനിയേടത്ത് മനയുടെ ഉടമസ്ഥതയിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്. വൈകീട്ടുള്ള പൂജകൾ കഴിഞ്ഞ് നട അടച്ച് അടുത്ത് തന്നെയുള്ള വീട്ടിലേക്ക് മനയുടെ ചുമതലയുള്ള പത്മനാഭൻ നമ്പൂതിരി മടങ്ങിയ ശേഷമായിരുന്നു സംഭവം. വിവരമറിയച്ചതിനെContinue Reading
ആശമാരുടെ രാപകൽ സമര യാത്ര ഇരിങ്ങാലക്കുടയിൽ മെയ് 24 ന്
ആശമാരുടെ രാപകൽ സമരയാത്ര ഇരിങ്ങാലക്കുടയിൽ മെയ് 24 ന് ഇരിങ്ങാലക്കുട : ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് മെയ് 24 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. രാവിലെ 9 ന് ആൽത്തറക്കൽ നടക്കുന്ന സ്വീകരണ സമ്മേളനം എസ് മൃദുലാദേവി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാContinue Reading
വാര്യർ സമാജം സംസ്ഥാന സമ്മേളനം മെയ് 24, 25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
വാര്യർ സമാജം സംസ്ഥാന സമ്മേളനം മെയ് 24, 25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : മെയ് 24, 25 തീയതികളിലായി ഇരിങ്ങാലക്കുടയിൽ നടക്കുന്ന വാര്യർ സമാജം 47 -ാം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24 ന് രാവിലെ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ മോഹൻദാസ്, ട്രഷറർ വി വി ഗിരീശൻ പത്രസമ്മേളനത്തിൽ അറിയിച്ചു.Continue Reading
മരം കട പുഴകി വീണ് കോടതി വളപ്പിലെ വാഹനങ്ങൾക്ക് ഭാഗിക നാശം; സംഭവത്തെ തുടർന്ന് കോടതി നടപടികൾ നിറുത്തി വച്ചു
കാറ്റിലും മഴയിലും മരം കട പുഴകി വീണ് ഇരിങ്ങാലക്കുട കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നാശം; സംഭവത്തെ തുടർന്ന് കോടതി നടപടികൾ നിറുത്തി വച്ചു. ഇരിങ്ങാലക്കുട : മഴയിലും കാറ്റിലും മരം കട പുഴകി വീണ് ഇരിങ്ങാലക്കുട ഠാണാ മെയിൻ റോഡിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന നാല് കാറുകൾക്കും ഒരു ബൈക്കിനും ഭാഗിക നാശം. ബുധനാഴ്ച പതിന്നൊരയോടെ ആയിരുന്നു സംഭവം. ആർക്കും പരിക്കില്ല.Continue Reading
പിണറായി സർക്കാരിൻ്റെ നാലാം വാർഷികം; കരിദിനം ആചരിച്ച് യുഡിഎഫ്
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം; കരിദിനമാചരിച്ച് യുഡിഎഫ് ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ നാലാം വാർഷികം ദിനം യുഡിഎഫ് ഇരിങ്ങാലക്കുടയിൽ കരിദിനമായി ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഠാണാവിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ മുൻ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടാൻ അധ്യക്ഷതContinue Reading
നിർമ്മാണ പ്രവൃത്തിയിൽ ന്യൂനതകൾ കണ്ടെത്തി ; പുളിക്കലച്ചിറ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ചു
നിർമ്മാണ പ്രവൃത്തിയിൽ ന്യൂനതകൾ കണ്ടെത്തി; പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ചു. ഇരിങ്ങാലക്കുട : നിർമ്മാണ പ്രവൃത്തിയിൽ ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്ന് പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ചു. നാലമ്പല തീർഥാടകർ എറെ ആശ്രയിക്കുന്ന റോഡിലുള്ള പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പേ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെContinue Reading
കോണത്തുകുന്ന് സ്വദേശിനിയായ വയോധികയുടെ സ്വർണ്ണമാല ബൈക്കിലെത്തി കവർന്ന യുവാവ് അറസ്റ്റിൽ
കോണത്തുകുന്ന് സ്വദേശിനിയായ വയോധികയുടെ സ്വർണ്ണമാല ബൈക്കിലെത്തി കവർന്ന യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട : കോണത്തുകുന്ന് എംഡി കൺവെൻഷൻ സെന്ററിന് സമീപമുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി കോമളയുടെ (67 വയസ് ) കഴുത്തിൽ കിടന്നിരുന്ന 2,10,000 രൂപ വില വരുന്നതും മൂന്ന് പവൻ തൂക്കം വരുന്നതുമായ ലോക്കറ്റ് സഹിതമുളള സ്വർണ്ണമാല ബൈക്കിൽ വന്ന് കവർന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി വലിയകത്ത് വീട്ടിൽ അക്കു എന്നറിയപ്പെടുന്ന കാജContinue Reading
ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം കലാനിലയം രാഘവനാശാന് സമർപ്പിച്ചു
ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യൻ കലാനിലയം രാഘവനാശാന് സമർപ്പിച്ചു. ഇരിങ്ങാലക്കുട : 2025 ലെ മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യൻ കലാനിലയം രാഘവനാശാന് സമർപ്പിച്ചു. ഒരു പവൻ്റെ സ്വർണ്ണപ്പതക്കവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം കൂടൽ മാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമർപ്പിച്ചു. സ്പെഷ്യൽ പന്തലിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെContinue Reading
























