കനത്ത മഴ; എടതിരിഞ്ഞിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി; പുല്ലൂരിൽ ഒരു വീട് മരം വീണ് ഭാഗികമായി തകർന്നു; മരങ്ങൾ വീണ് ഇരിങ്ങാലക്കുട മേഖലയിൽ തകർന്നത് നാല്പതോളം വൈദ്യുതി പോസ്റ്റുകൾ
കനത്ത മഴ; എടതിരിഞ്ഞിയിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങി; പുല്ലൂരിൽ ഒരു വീട് ഭാഗികമായി തകർന്നു; മരങ്ങൾ വീണ് ഇരിങ്ങാലക്കുട മേഖലയിൽ തകർന്നത് നാല്പതോളം വൈദ്യുതി പോസ്റ്റുകൾ ഇരിങ്ങാലക്കുട : കനത്ത മഴയിൽ പടിയൂർ പഞ്ചായത്തിലെ പത്തനങ്ങാടി പ്രദേശത്ത് വീടുകളിൽ വെളളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മൂന്ന് കുടുംബങ്ങളിൽ നിന്നായി ഒൻപത് പേരാണ് എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഉള്ളത്. കാറ്റിലും മഴയിലും മരം വീണ് താലൂക്കിൽContinue Reading
സുരക്ഷിതയാത്ര; സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി; ഇരിങ്ങാലക്കുടയിൽ ആദ്യദിനത്തിൽ പരിശോധനയ്ക്ക് എത്തിയത് 135 വണ്ടികൾ
സുരക്ഷിത യാത്ര; സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി; മുകുന്ദപുരം താലൂക്കിൽ ആദ്യദിനത്തിൽ പരിശോധനയ്ക്ക് എത്തിയത് 135 വണ്ടികൾ ഇരിങ്ങാലക്കുട : കുട്ടികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇതിൻ്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ വാഹനങ്ങളുടെ പരിശോധന തുടങ്ങി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ വാഹനങ്ങളാണ് പരിശോധനയ്ക്ക് ഹാജരാക്കുന്നത്. യന്ത്ര സംവിധാനങ്ങളോടൊപ്പം സർക്കാർ ഈ വിഷയത്തിൽ പുറത്തിറക്കിയിട്ടുള്ള 35 മാനദണ്ഡങ്ങളുമാണ് പരിശോധനയിലൂടെ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തുന്നത്. 50 കിലോമീറ്റർContinue Reading
പെർമിറ്റ് ലംഘനം ; സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
പെർമിറ്റ് ലംഘനം ; ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ – തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് ഇരിങ്ങാലക്കുട : പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ – തൃപ്രയാർ – പുല്ലുർ ആനുരുളി റൂട്ടിൽ സർവീസ് നടത്തുന്ന കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ മുരളിയുടെ ഉടമസ്ഥതയിലുള്ള ഹരിരാമ ബസ്സിനെതിരെയാണ് പരാതികളുടെ അടിസ്ഥാനത്തിൽ നടപടിContinue Reading
മാടായിക്കോണത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
മാടായിക്കോണത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ് യുവതി മരിച്ചു ഇരിങ്ങാലക്കുട: വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ ചവിട്ടുപടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം വീട്ടില്‍ ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില്‍ പീറ്ററിന്റെ മകളാണ്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് മാടായിക്കോണത്തെ ഭര്‍തൃവീട്ടില്‍ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടെContinue Reading
മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം തകർന്നത് 63 വീടുകൾ ; പടിയൂരിൽ എട്ട് വീടുകൾ വെള്ളക്കെട്ടിൽ
മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം ഭാഗികമായി തകർന്നത് 63 വീടുകൾ ; പടിയൂരിൽ എട്ട് വീടുകൾ വെള്ളക്കെട്ടിൽ ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം ഭാഗികമായി തകർന്നത് 63 വീടുകൾ. കാറ്റിൽ മരങ്ങൾ വീണിട്ടാണ് കൂടുതൽ നഷ്ടങ്ങളും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നുമായി എഴ് വീടുകൾക്കാണ് നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. പടിയൂർ കോങ്ങാടൻ തുരുത്തിൽ തേവർകാട്ടിൽ വേലായുധൻ്റെ ഓടിട്ട വീടിൻ്റെ മേൽക്കൂരContinue Reading
കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ 26 ഓളം വീടുകൾ തകർന്നു; വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിൽ; മാറി താമസിക്കാൻ എഴ് കുടുംബങ്ങൾക്ക് നോട്ടീസ്
മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ 26 ഓളം വീടുകൾ ഭാഗികമായി തകർന്നു; മാപ്രാണം വാതിൽമാടം കോളനിയിൽ വീണ്ടും മണ്ണിടിച്ചിൽ; മാറി താമസിക്കാൻ എഴ് കുടുംബങ്ങൾക്ക് നോട്ടീസ്; മരങ്ങൾ വീണ് താറുമാറായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുന്നു. ഇരിങ്ങാലക്കുട : കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ കഴിഞ്ഞ ദിവസം രാത്രിയും ഇന്നുമായി ഭാഗികമായി തകർന്നത് 26 ഓളം വീടുകൾ. നെല്ലായി, തൊട്ടിപ്പാൾ, കാട്ടൂർ, ആനന്ദപുരം, പൂമംഗലം , കൊറ്റനെല്ലൂർ,Continue Reading
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി എം പി യുടെ പ്രതിനിധി; സ്റ്റോപ്പുകൾ നിറുത്തലാക്കിയത് അടക്കമുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ എം പി തയ്യാറാകണമെന്ന് സമര നേതാവ് വർഗ്ഗീസ് തൊടുപറമ്പിൽ
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി എം പി യുടെ പ്രതിനിധി; സ്റ്റോപ്പുകൾ നിറുത്തലാക്കിയത് അടക്കമുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ എം പി തയ്യാറാകണമെന്ന് റെയിൽവേ സ്റ്റേഷൻ സമരനേതാവ് വർഗ്ഗീസ് തൊടുപറമ്പിൽ ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടന്ന് കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പി എ രാജേഷ് ആർ നായർ. ടോയ്ലറ്റുകളുടെ നവീകരണം, വിശ്രമമുറിയുടെ നവീകരണം, പ്ലാറ്റ്ഫോമിൽ ടൈൽ വിരിക്കൽ തുടങ്ങിയContinue Reading
കഴകനിയമനം; കേസ് ജൂൺ അഞ്ചിലേക്ക് നീട്ടി; നിയമനം തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് ജൂൺ 5 വരെ തുടരും ; അനുരാഗിന് കേസിൽ കക്ഷി ചേരാൻ അനുമതി
കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴകനിയമനം; കേസ് ജൂൺ അഞ്ചിലേക്ക് നീട്ടി; ജൂൺ 5 വരെ നിയമനം തടഞ്ഞ് കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും ; കേസിൽ കക്ഷി ചേരാൻ അഡ്വൈസ് മെമ്മോ ലഭിച്ച അനുരാഗിന് അനുമതി തൃശ്ശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം സംബന്ധിച്ച കേസ് ജൂൺ ആറിലേക്ക് നീട്ടി. ജൂൺ ആറ് വരെ കഴക പ്രവൃത്തിലേക്കുള്ള നിയമനം തടഞ്ഞ് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. കഴകത്തിന്Continue Reading
കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ നഷ്ടങ്ങൾ; മരങ്ങൾ വീണ് വീടുകൾക്കും വാഹനങ്ങൾക്കും നഷ്ടം
കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ നഷ്ടങ്ങൾ; മരങ്ങൾ വീണ് വീടുകൾക്കും വാഹനങ്ങൾക്കും നാശം ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നഷ്ടം. കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്ന് വിവിധ കേന്ദ്രങ്ങളിലെ വൈദ്യുതി വിതരണം മുടങ്ങി. മരം റോഡിൽ വീണ് സിവിൽ സ്റ്റേഷൻ റോഡിലൂടെയുള്ള ഗതാഗതവും കുറച്ച് നേരത്തേക്ക് സ്തംഭിച്ചു. മഴയിൽ മാടായിക്കോണം പള്ളിപ്പുറത്ത് കുമാരൻ്റെ വീട് തകർന്നു. കുമാരനും കുടുംബവും ബന്ധുവീടുകളിലേക്ക് താമസംContinue Reading
വാര്യർ സമാജം കേന്ദ്രവാർഷിക സമ്മേളനം ; ഉണ്ണായി വാര്യർ പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് സമർപ്പിച്ചു
വാര്യർ സമാജം കേന്ദ്ര വാർഷിക സമ്മേളനം ; ഉണ്ണായിവാര്യർ പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് സമർപ്പിച്ചു ഇരിങ്ങാലക്കുട : കേരള വാര്യർ സമാജത്തിൻ്റെ പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമാജം കേന്ദ്ര വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമർപ്പിച്ചു. ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽകേന്ദ്ര പ്രസിഡണ്ട് പി കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺContinue Reading
























