53 അജണ്ടകളുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗം; വിമർശനം ചൊരിഞ്ഞ് പ്രതിപക്ഷം
53 അജണ്ടുകളുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗം; വിമർശനം ചൊരിഞ്ഞ് പ്രതിപക്ഷം; നഗരസഭയിലെ നിർമ്മാണ പ്രവർത്തനങ്ങൾ എറ്റെടുക്കാനുള്ള കരാറുകാരുടെ ” വിമുഖത ” വീണ്ടും യോഗത്തിൽ ചർച്ചാവിഷയം ഇരിങ്ങാലക്കുട : 53 അജണ്ടകൾകളുമായി ഇരിങ്ങാലക്കുട നഗരസഭ യോഗം. വിമർശനവുമായി പ്രതിപക്ഷം. കഴിഞ്ഞ മാസം പേരിന് ഒരു കൗൺസിൽ മാത്രമാണ് ചേർന്നതെന്നും മാസത്തിൽ രണ്ട് കൗൺസിൽ എങ്കിലും വേണ്ടതാണെന്നും ഭരണസമിതി അംഗങ്ങൾ എല്ലാവരും കൃത്യമായി ഓണറേറിയം വാങ്ങിക്കുന്നവരാണെന്നും ഭരണസ്തംഭനത്തിൻ്റെ ലക്ഷണമാണിതെന്നും യോഗാരംഭത്തിൽ എൽഡിഎഫ്Continue Reading
” മിനി ദിശ ” കരിയർ എക്സ്പായ്ക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി
ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായുള്ള ” മിനി ദിശ ” – കരിയർ എക്സ്പോയ്ക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ കരിയർ, തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ” ദിശ ” യുടെ മുന്നോടിയായുള്ള ” മിനി ദിശ ” ക്ക് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തുടക്കമായി. രണ്ട് ദിവസങ്ങളിലായി ഇരിങ്ങാലക്കുട എസ്എൻ ഹയർ സെക്കൻഡറി സ്കൂളിളിൽ നടക്കുന്നContinue Reading
പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം; എറണാകുളം സ്വദേശിയായ പ്രതി അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം; എറണാകുളം സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 16 വയസ്സ് പ്രായമുള്ള അതിജീവിതയുടെ മൊബൈൽ ഫോണിലേക്ക് സ്നാപ്പ് ചാറ്റിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും മെസ്സേജുകൾ അയച്ചും പിൻതുടർന്ന് പരിചയപ്പെട്ട് പ്രണയം നടിച്ച് അതിജീവിതയുടെ വീട്ടിലേക്ക് ലൈംഗിക ഉദ്ദേശത്തോടുകൂടി അതിക്രമിച്ചു കയറി അതിജീവിതയെ ബെഡ്റൂമിൽ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ എറണാകുളം നായരമ്പലം സ്വദേശി കൂട്ടത്തറ വീട്ടിൽ അഭിജിതിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻContinue Reading
കാട്ടൂർ ലക്ഷ്മി കൊലക്കേസ്; പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി
കാട്ടൂർ ലക്ഷ്മി കൊലക്കേസ്, പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി, ശിക്ഷാ വിധി ഒക്ടോബർ 7 ന് ഇരിങ്ങാലക്കുട : കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയെ (43 വയസ്സ്) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 2021 ഫെബ്രുവരി 14-ന് രാത്രി പത്തരയോടെ വീടിന് മുന്നിൽ ഗുണ്ടാസംഘത്തിൻ്റെ വെട്ടേറ്റുമരിച്ചത്. കാട്ടൂർകടവിലെ വാടകക്ക് താമസിക്കുന്ന വീടിനു മുൻവശം റോഡിൽ വെച്ച് തോട്ടയെറിഞ്ഞ് വീഴ്ത്തിയാണ് ലക്ഷ്മിയെ വാളു കൊണ്ട് വെട്ടികൊലപ്പെടുത്തിയത്. കാട്ടൂർContinue Reading
നമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി കാട്ടൂരിൽ ലോട്ടറി എജൻ്റിൽ നിന്നും 15000 രൂപ കവർന്നു
സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി കാട്ടൂരിൽ ലോട്ടറി എജൻ്റിൽ നിന്ന് 15000 രൂപ കവർന്നു. ഇരിങ്ങാലക്കുട : സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി 15,000 രൂപ തട്ടിയതായി പരാതി ഉയർന്നു. സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് തട്ടിപ്പ് നടത്തിയത്. നറുക്കെടുപ്പിൽ നാലാം സമ്മാനമായ 5000 രൂപ നേടിയ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ഏജൻ്റിൽ നിന്ന് തട്ടിയത് 15,000 രൂപയാണ്. ലോട്ടറി ഏജന്റ് നെല്ലിപ്പറമ്പിൽ തേജസിനാണ്Continue Reading
ഗാന്ധിജയന്തി ആഘോഷവുമായി കോൺഗ്രസ്സ് പ്രവർത്തകർ
ഗാന്ധി ജയന്തി ആഘോഷവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി ആഘോഷവുമായി കോൺഗ്രസ്സ് പ്രവർത്തകർ. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഉദ്ഘാടനം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ നിർവഹിച്ചു .മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ,ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മുൻസിപ്പൽ ചെയർപേഴ്സൺContinue Reading
വിജയദശമി ; അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ …. ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. വിജയദശമിദിനത്തിൽ മേഖലയിലെ ക്ഷേത്രങ്ങൾ, സംസ്കാരിക സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ എന്നിവടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കലിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം സുധീർ മാസ്റ്റർ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് നൽകി. ദേവസ്വംContinue Reading
കെ വി ചന്ദ്രൻ സ്മാരക പ്രഥമ ” ചന്ദ്രപ്രഭ ” പുരസ്കാരം പള്ളം ചന്ദ്രന്
കെ വി ചന്ദ്രൻ സ്മാരക പ്രഥമ “ചന്ദ്രപ്രഭ” പുരസ്കാരം പള്ളം ചന്ദ്രന് ഇരിങ്ങാലക്കുട : കെ വി ചന്ദ്രൻ സ്മാരക പ്രഥമ *ചന്ദ്രപ്രഭ* പുരസ്കാരം പള്ളം ചന്ദ്രന്. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ ടി കെ നാരായണൻ (ചെയർമാൻ), പദ്മ ശ്രീ പുരസ്കൃതൻ പെരുവനം കുട്ടൻമാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോക്ടർ നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, ടി നന്ദകുമാർContinue Reading
തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ” ടേക്ക് എ ബ്രേക്കിന് ” വീണ്ടും ചെറിയ ബ്രേക്ക് ; നടത്തിപ്പ് ഇനി കുടുംബശ്രീക്ക്
തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്കിന് വീണ്ടും ചെറിയ ബ്രേക്ക് ; നടത്തിപ്പ് ഇനി കുടുംബശ്രീക്ക് ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും ചെറിയ ബ്രേക്ക് . 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവർത്തനം നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധുContinue Reading
പാർക്ക് നവീകരണ പദ്ധതിയുടെ ടെണ്ടർ എറ്റെടുക്കാൻ കരാറുകാരുടെ കനിവും കാത്ത് ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ
പാർക്ക് നവീകരണ പദ്ധതിയുടെ ടെണ്ടർ എറ്റെടുക്കാൻ കരാറുകാരുടെ കനിവും കാത്ത് ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ; പദ്ധതി കായിക മൽസരങ്ങളുടെയും പരിശീലനക്യാമ്പുകളുടെയും ദീർഘകാലത്തെ ചരിത്രമുള്ള എംജി പാർക്കിൻ്റെ മോചനത്തിനായി ഇരിങ്ങാലക്കുട : വാർഡിലുളള പാർക്കിൻ്റെ നവീകരണ പദ്ധതി എറ്റെടുക്കാൻ കരാറുകാരുടെ കനിവ് കാത്ത് ഇരിങ്ങാലക്കുട നഗരസഭ വാർഡ് 25 കൗൺസിലർ സ്മിത കൃഷ്ണകുമാർ. എം ജി പാർക്കിൻ്റെ നവീകരണത്തിനായി 35 ലക്ഷം രൂപയുടെ കേന്ദ്ര ഫണ്ടിന് ഭരണാനുമതിയും സാങ്കേതിക അനുമതിയുംContinue Reading
























