റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കാൻ നഗരസഭാ യോഗത്തിൽ തീരുമാനം
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ നിർമ്മാണം; ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിക്കാൻ നഗരസഭാ യോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡ് നിർമ്മാണ പ്രവ്യത്തികളുടെ പൂർത്തീകരണം സംബന്ധിച്ച് എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെയും കരാറുകാരുടെയും യോഗം വിളിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. 2022- 23 മുതലുള്ള സ്പിൽ ഓവർ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഉണ്ടെന്നും വിവിധ പ്രവൃത്തികൾ സംബന്ധിച്ച കൃത്യത വരുത്തേണ്ടതുണ്ടെന്നും ഇത് സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായിContinue Reading
ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ കണ്ടെത്തൽ
ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തൽ; കണ്ടെത്തിയിരിക്കുന്നത് പാലക്കാട്, തൃശ്ശൂർ പത്തനംതിട്ട ജില്ലകളിൽ നിന്ന് ഇരിങ്ങാലക്കുട : ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ‘ലെപിഡോപ്ടീറ ഓർഡറിലെ എറെബിഡെ’ കുടുംബത്തിൽ ഉൾപ്പെടുന്ന ഹൈപ്പോസ്പില പൊളേസിയെ (Hypospila polliceae) എന്ന പുതിയ നിശാശലഭത്തെ ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകർ കണ്ടെത്തി. ജനിറ്റാലിയ ഘടനയെ അടിസ്ഥനമാക്കിയാണ് പുതിയ ഇനത്തെ വിവരിച്ചിരിക്കുന്നത്. ജനിറ്റാലിയ പ്രത്യേകത അനുസരിച്ചാണ് ഇവക്ക് ഹൈപ്പോസ്പില പൊളേസിയെ എന്ന് പേര്Continue Reading
തൊഴിലാളി വിരുദ്ധ ലേബർ കോഡിൽ പ്രതിഷേധിച്ച് ധർണ്ണ
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ നടപ്പിലാക്കിയ തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി ഐ ടി യു നേതൃത്വത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി ഐ ടി യു ജില്ല പ്രസിഡണ്ട് കെ കെ രാമചന്ദ്രൻ എം എൽContinue Reading
തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ സ്വകാര്യ ബസ് അപകടങ്ങൾക്ക് പരിഹാരം കാണാൻ കോർഡിനേഷൻ കമ്മിറ്റി
തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ റോഡപകടങ്ങൾ നിയന്ത്രിക്കാനും സമയക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനും കോർഡിനേഷൻ കമ്മിറ്റി ; ക്രിമിനൽ പശ്ചാത്തലമുളളവരെ ബസ്സുകളിൽ ജീവനക്കാരായി നിയമിക്കരുതെന്ന് തൃശ്ശൂർ റൂറൽ പോലീസ് ഇരിങ്ങാലക്കുട: തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും മൽസരയോട്ടം നിയന്ത്രിക്കാനും ബസ് ഉടമകളെ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പോലീസ് കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. പ്രസ്തുത റൂട്ടിൽ റോഡപകടങ്ങൾ വർധിക്കുന്നContinue Reading
അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കൻഡറി സ്കൂൾ വാർഷികം
അവിട്ടത്തൂർ എൽ.ബി .എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ 80-ാം വാർഷികാഘോഷം , എച്ച്.എസ്.എസ്. ൻ്റെ സിൽവർ ജൂബിലി , സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ മെജോപോൾ, ഓഫീസ് സ്റ്റാഫ് ടി.കെ.ലത എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണൻContinue Reading
ലയൺസ് ക്ലബ് ഓഫ് ഐ സി എൽ പ്രവർത്തനം ആരംഭിച്ചു
ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട :ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ ന്റെ ഉദ്ഘാടനവും ഇന്‍സ്റ്റലേഷനും എം.സി.പി കണ്വെന്ഷന് സെന്ററില്‍ മുന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ നിര്‍വഹിച്ചു. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയും മുന്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.ഇ.ഒയും, ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ ഉമ അനില്‍കുമാര്‍ ഭദ്രദീപം കൊളുത്തി.Continue Reading
വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂരമഹോൽസവം; അലങ്കാര പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി
വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോൽസവം; ബഹുനില അലങ്കാര പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ചുള്ള ബഹുനില അലങ്കാരപന്തലിന്റെ കാൽ നാട്ടുകർമ്മം പ്രവാസി വ്യവസായി പോളശ്ശേരി സുധാകരൻ നിർവ്വഹിച്ചു. ചടങ്ങിൽ സമാജം പ്രസിഡണ്ട് എൻ ബി കിഷോർ കുമാർ , സെക്രട്ടറി എം കെ വിശ്വംഭരൻ, ട്രഷറർ വേണു തോട്ടുങ്ങൽ, മുകുന്ദപുരം എസ്എൻഡിപി യുണിയൻ പ്രസിഡണ്ട്Continue Reading
സമ്പൂർണ്ണനായ എഴുത്തുകാരനാണ് ആനന്ദ് എന്ന് സച്ചിദാനന്ദൻ; പരിചയപ്പെട്ട ആളുകളോടും അവസ്ഥകളോടും പ്രതികരിക്കാനാണ് എഴുത്തിലൂടെ ശ്രമിച്ചതെന്ന് ആനന്ദ്
സമ്പൂർണ്ണനായ എഴുത്തുകാരനാണ് ആനന്ദ് എന്ന് സച്ചിദാനന്ദൻ; പരിചയപ്പെട്ട ആളുകളോടും അവസ്ഥകളോടും പ്രതികരിക്കാനാണ് എഴുത്തിലൂടെ ശ്രമിച്ചതെന്നും മാറുന്ന ലോകത്തോട് ക്രിയാത്മകമായി പ്രതികരിക്കാത്ത ഒരു ഭരണവ്യവസ്ഥയും നിലനിൽക്കില്ലെന്നും ആനന്ദ് ; ” ആനന്ദിൻ്റെ രചനാലോകം ” ദ്വദിന സെമിനാർ സമാപിച്ചു. ഇരിങ്ങാലക്കുട : സമ്പൂർണ്ണനായ എഴുത്തുകാരനാണ് ആനന്ദെന്ന് സച്ചിദാനന്ദൻ. മലയാളികൾ ഇനിയും ആനന്ദിനെ വേണ്ടത്ര ചർച്ച ചെയ്തിട്ടില്ല. ഇത്രയും സത്യസന്ധതയും ആശയദാർഡ്യവുമുള്ള എഴുത്തുകാരൻ മലയാളത്തിൽ വേറെയില്ല. പുരസ്കാരങ്ങൾക്കോ പ്രശസ്തിക്കോ പുറകെ ഒരിക്കലുംContinue Reading
” ആനന്ദിൻ്റെ രചനാലോകം ” ; ദ്വദിന സെമിനാർ തുടങ്ങി
” ആനന്ദിൻ്റെ രചനാലോകം “; ദ്വദിന സെമിനാർ തുടങ്ങി; അഗാധമായ നൈതിക ബോധം പുലർത്തിയ എഴുത്തുകാരനാണ് ആനന്ദ് എന്ന് എം മുകുന്ദൻ ഇരിങ്ങാലക്കുട : അഗാധമായ നൈതിക ബോധം പുലർത്തുന്ന എഴുത്തുകാരനാണ് ആനന്ദ് എന്ന് എം മുകുന്ദൻ. ഇത് ആഘോഷങ്ങളുടെ കാലമാണ്. വായനക്കാരുടെ ശബ്ദങ്ങളിലാണ് പല എഴുത്തുകാരും ജീവിക്കുന്നത്. എന്നാൽ വായനക്കാരുടെ നിശബ്ദതയിലാണ് ആനന്ദിൻ്റെ ജീവിതം. കൊച്ചി -മുസിരിസ് ബിനാലെയുടെ അനുബന്ധ പരിപാടിയായി ആനന്ദിൻ്റെ ജന്മനാടായ ഇരിങ്ങാലക്കുടയിൽ ആനന്ദിൻ്റെContinue Reading
ഇരിങ്ങാലക്കുട നഗരസഭ; മുഴുവൻ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലും യുഡിഎഫ്
ഇരിങ്ങാലക്കുട നഗരസഭ; മുഴുവൻ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലും യുഡിഎഫ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളും മുഴുവനും ഭരണകക്ഷിയായ യുഡിഎഫിന് . അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഒരു നോമിനേഷൻ മാത്രം ലഭിച്ച സാഹചര്യത്തിൽ നോമിനേഷൻ നൽകിയവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി അഡ്വ വി സി വർഗ്ഗീസും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി മിനി ജോസ് ചാക്കോളയും ആരോഗ്യകാര്യContinue Reading
























