ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; യുഡിഎഫിന് ആശങ്ക സൃഷ്ടിച്ച് വിമതർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണനിലനിറുത്തുമെന്ന് പ്രഖ്യാപിച്ച യുഡിഎഫിന് തലവേദന ആയി വിമത സ്ഥാനാർഥികളും .മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് ഔദ്യോഗിക സ്ഥാനാർഥിയായി മൽസരിക്കുന്ന വാർഡ് 13 ഗാന്ധിഗ്രാമിൽ പാർട്ടി മണ്ഡലം സെക്രട്ടറിയും മുൻ ബൂത്ത് പ്രസിഡണ്ടുമായ സിജോ ജോസ് എടത്തിരുത്തിക്കാരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മണ്ഡലം സെക്രട്ടറി ഭാസി കാരപ്പിള്ളി, കാർഷിക വികസന ബാങ്ക് ഡയറക്ടർ ഇന്ദിര ഭാസി എന്നിവരോടൊപ്പം എത്തിയാണ് നോമിനേഷൻ സമർപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥിയുമായുള്ളContinue Reading
36-മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം; 767 പോയിൻ്റുമായി ഇരിങ്ങാലക്കുട ഉപജില്ല മുന്നിൽ
36 -മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവം; 767 പോയിൻ്റുമായി ഇരിങ്ങാലക്കുട ഉപജില്ല മുന്നിൽ; 225 പോയിൻ്റുമായി മതിലകം സെൻ്റ് ജോസഫ്സ് സ്കൂൾ മുന്നേറ്റം തുടരുന്നു. ഇരിങ്ങാലക്കുട : 36 മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ 767 പോയിൻ്റുമായ ഇരിങ്ങാലക്കുട ഉപജില്ല മുന്നിൽ . 748 പോയിൻ്റുമായി തൃശ്ശൂർ വെസ്റ്റ് രണ്ടാം സ്ഥാനത്തുണ്ട്. 737 പോയിൻ്റുമായി കുന്നംകുളം ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.സ്കൂൾ തലത്തിൽContinue Reading
ഗ്രീക്ക് ചിത്രം ” അർക്കേഡിയ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ
അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീക്ക് ചിത്രം ” അർക്കേഡിയ ” ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീക്ക് ചിത്രം ” അർക്കേഡിയ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 21 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മികച്ച ഡോക്ടറായി അറിയപ്പെടുന്ന ഡോ യാനിസുമൊപ്പം തീരദേശ റിസോർട്ടിലേക്ക് യാത്ര ചെയ്യുന്ന ന്യൂറോളജിസ്റ്റായ കാറ്റെറിനയുടെ ദൃശ്യങ്ങളോടെയാണ് 99 മിനിറ്റുള്ളContinue Reading
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; മുന്നണികൾക്ക് തലവേദനയായി സ്ഥാനാർഥി നിർണയം
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; മുന്നണികൾക്ക് തലവേദനയായി സ്ഥാനാർഥി നിർണ്ണയം ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പ്രചരണ ജാഥകളുമൊക്കെയായി കളം നിറഞ്ഞ മുന്നണികൾക്ക് തലവേദനയായി മാറിയത് സ്ഥാനാർഥി നിർണ്ണയം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള മുന്നണികളുടെ സ്ഥാനാർഥി നിർണ്ണയം ഇനിയും പൂർത്തിയായിട്ടില്ല. ഗ്രൂപ്പുകൾ തലവേദനയായി മാറാറുള്ള യുഡിഎഫിലെ കോൺഗ്രസ്സിൽ ഇത്തവണ ഗ്രൂപ്പ് മാനേജർമാർ തികഞ്ഞ ഐക്യത്തിലായത് കൊണ്ട് കാര്യമായContinue Reading
റവന്യു ജില്ലാ സ്കൂൾ കലോത്സവം; 521 പോയിൻ്റുമായി തൃശ്ശൂർ വെസ്റ്റ് മുന്നേറ്റം തുടരുന്നു
36 മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവം; 521 പോയിൻ്റുമായി തൃശ്ശൂർ വെസ്റ്റ് മുന്നേറ്റം തുടരുന്നു. ഇരിങ്ങാലക്കുട : 36 മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ തൃശ്ശൂർ വെസ്റ്റ് 521 പോയിൻ്റുമായി മുന്നേറ്റം തുടരുന്നു. 517 പോയിൻ്റുമായി തൃശ്ശൂർ ഈസ്റ്റും 513 പോയിൻ്റുമായി ഇരിങ്ങാലക്കുട ഉപജില്ലയും പുറകിലുണ്ട്. സ്കൂൾ തലത്തിൽ 134 പോയിൻ്റ് നേടി മതിലകം സെൻ്റ് ജോസഫ്സ് എച്ച്എസ്എസ് മുന്നിലെത്തി. 126Continue Reading
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ഊട്ടുപ്പുരയിലെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ കൗണ്ടറുകളുമായി സംഘാടകർ
തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം; അടുക്കും ചിട്ടയുമായി ഊട്ടുപുരയും; തിരക്ക് ഒഴിവാക്കാൻ അധിക കൗണ്ടറുകളുമായി സംഘാടകർ ഇരിങ്ങാലക്കുട : കലയുടെയും സർഗ്ഗാത്മകതയുടെയും സൗന്ദര്യം നിറയുന്ന കലാവേദികളുടെ ആവേശം ഊട്ടുപ്പുരയിലും. നാല് ദിവസങ്ങളിലായി 22 വേദികളിൽ നടക്കുന്ന കലോൽസവത്തിൽ യുപി തലം മുതൽ ഹയർസെക്കൻഡറി വരെയായി എണ്ണായിരത്തോളം കലാ പ്രതിഭകളാണ് പങ്കെടുക്കുന്നത്. ഇവരെ കൂടാതെ അധ്യാപകർ, സംഘാടകർ, പോലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംഗമ പുരിയിൽContinue Reading
റവന്യു ജില്ലാ സ്കൂൾ കലോത്സവം; 311 പോയിൻ്റുമായി തൃശൂർ വെസ്റ്റ് മുന്നിൽ
36 മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവം; 311 പോയിൻ്റുമായി തൃശ്ശൂർ വെസ്റ്റ് മുന്നിൽ ഇരിങ്ങാലക്കുട : 36 മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ തൃശ്ശൂർ വെസ്റ്റ് 311 പോയിൻ്റുമായി മുന്നിൽ. 299 പോയിൻ്റുമായി കുന്നംകുളവും 298 പോയിൻ്റുമായി വലപ്പാട് ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സ്കൂൾ തലത്തിൽ 93 പോയിൻ്റ് നേടി തൃശ്ശൂർ എസ്എച്ച്സിജിഎച്ച്എസ്എസ് ആണ് മുന്നിൽ എത്തിയിരിക്കുന്നത്. മതിലകം സെൻ്റ്Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിനും സ്ഥാനാർഥികളായി. ഭരണകക്ഷിയായ യുഡിഎഫിലെ കോൺഗ്രസ്സ് രണ്ട് ദിവസം മുമ്പ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേരള കോൺഗ്രസ്സ് പ്രഖ്യാപിച്ചിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയ കേരള കോൺഗ്രസ്സ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകുന്നത് എറെ ചർച്ചകൾക്ക് കാരണമായിരുന്നു. വാർഡ് നമ്പർContinue Reading
1988 ൽ അട്ടിമറി വിജയം നേടിയതിൻ്റെ ഓർമ്മകളുമായി 37 വർഷങ്ങൾക്ക് ശേഷം മൽസരരംഗത്തേക്ക് യുഡിഎഫ് സ്ഥാനാർഥി
1988 ൽ അട്ടിമറി വിജയം നേടിയതിൻ്റെ ഓർമ്മകളുമായി 37 വർഷങ്ങൾക്ക് ശേഷം മൽസരരംഗത്തേക്ക് യുഡിഎഫ് സ്ഥാനാർഥി ; മൽസരം ഇരിങ്ങാലക്കുട നഗരസഭയുടെ മടത്തിക്കര വാർഡിൽ ഇരിങ്ങാലക്കുട : വർഷം 1988 . 20 സീറ്റുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് ഒന്നാം വാർഡിൽ നിന്നും എൽഡിഎഫിലെ ജനതാദൾ സ്ഥാനാർഥിയായി മൽസരിക്കുന്നത് 14 വർഷത്തോളം ചെയർമാനും 30 വർഷക്കാലം കൗൺസിലറുമായിരുന്ന എം പി കൊച്ചുദേവസ്സി .യുഡിഎഫിൽ സ്ഥാനാർഥിയായി 26 വയസ്സുകാരനായ യൂത്ത്Continue Reading
ഗ്രാഫിൻ അധിഷ്ഠിത ലൂബ്രിക്കൻ്റുമായി ക്രൈസ്റ്റ് കോളേജ് റിട്ട. അധ്യാപകൻ്റെ നേതൃത്യത്തിലുള്ള കേരള സ്റ്റാർട്ട്അപ്പ്
അതിനൂതനമായ ഗ്രാഫിൻ അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കൻ്റുമായി ക്രൈസ്റ്റ് കോളേജ് റിട്ട. അധ്യാപകൻ്റെ നേതൃത്വത്തിലുള്ള കേരള സ്റ്റാർട്ടപ്പ് തൃശ്ശൂർ : അതിനൂതനമായ ഗ്രാഫിൻ അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കൻ്റുമായി കേരള സ്റ്റാർട്ടപ്പ് . ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്യുകയും ഒറ്റപ്പാലം കിൻഫ്ര ഡിഫെൻസ് പാർക്കിൽ നിർമ്മാണ യൂണിറ്റ് ഉള്ളതുമായ ജോയ്ഫീൻ സസ്റ്റൈനബിൾ ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മിശ്രിതം ആക്കാൻ മിനറൽ ഓയിൽ ഉപയോഗിക്കാത്തത് മൂലംContinue Reading
























