ഓട്ടോറിക്ഷയുടെ ഫസ്റ്റ് എയ്ഡ് ബോക്സിൽ മദ്യം സൂക്ഷിച്ച് വില്പന നടത്തിയ കാരുമാത്ര സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓട്ടോറിക്ഷയുടെ ഫസ്റ്റ് എയ്ഡ് ബോക്സിൽ മദ്യം സൂക്ഷിച്ച് വില്പന നടത്തിയ ഓട്ടോറിക്ഷ ഡ്രൈവറായ ഇരിങ്ങാലക്കുട, കാരുമാത്ര വാത്തിയാട്ട് വീട്ടിൽ സുഗുണൻ (60 വയസ്സ്) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. ജൂലൈ 20 ന് ഉച്ചക്ക് കാരുമാത്ര സെന്ററിൽ പരിശോധന നടത്തുന്നതിനിടെയാണ് സുഗുണനെ ഇരിങ്ങാലക്കുട പോലീസ്Continue Reading

നാലമ്പലദർശനത്തിന് അഭൂതപൂർവമായ തിരക്ക്;നഗരം ഗതാഗതകുരുക്കിൽ; അന്യസംസ്ഥാനങ്ങളിൽ നിന്നും തീർഥാടകർ ; പത്ത് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി ഇരിങ്ങാലക്കുട : നാലമ്പലദർശനത്തിന് മേഖലയിലെ ക്ഷേത്രങ്ങളിൽ അഭൂതപൂർവമായ തിരക്ക്. കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനത്തിനായുള്ള വരി എംജി റോഡ് വരെ നീണ്ടപ്പോൾ തിരക്ക് നിയന്ത്രിക്കാൻ പോലീസും വളണ്ടിയർമാരും എറെ ബുദ്ധിമുട്ടി. തീർഥാടകരെയും കൊണ്ട് എത്തിയ ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾ മെയിൻ റോഡിലും നിറഞ്ഞതോടെ നഗരം ഗതാഗതക്കുരുക്കിലായി. പുലർച്ചെ നാല് മണിയോടെ തുറന്ന നട 7.45Continue Reading

അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് കൊടിയിറങ്ങി; ശ്രദ്ധ നേടി അദ്രയിയും മണ്ണും ഇരിങ്ങാലക്കുട : രണ്ടാമത് അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയിൽ ശ്രദ്ധ നേടി അദ്രയിയും മണ്ണും .സ്വതന്ത്ര ഇന്ത്യയിലെ തന്നെ ആദ്യ പരിസ്ഥിതി സമരങ്ങളിലൊന്നായ ചാലിയാർ സമരത്തിൻ്റെ നായകനായ കെ എ റഹ്മാൻ്റെ ജീവചരിത്രം അടയാളപ്പെടുത്തുന്ന ” അദ്രയി ” എഴുത്തുകാരി കൂടിയായ ഫർസാനയുടെ സൃഷ്ടിയാണ് . മൂന്നാറിൽ ഭൂമിക്കും മണ്ണിനും അവകാശങ്ങൾക്കുമായി പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളിലൂടെContinue Reading

ഇൻ്റർനാഷണൽ ഫിനാൻസ് ഡിഗ്രി പരീക്ഷയിൽ കരുവന്നൂർ സ്വദേശിനിക്ക് ഒന്നാം റാങ്ക് ഇരിങ്ങാലക്കുട : ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻ്റർനാഷണൽ ഫിനാൻസ് ഡിഗ്രി പരീക്ഷയിൽ ഐറിൻ ജോസി തെക്കൂടൻ ഒന്നാം റാങ്ക് നേടി. കരുവന്നൂർ പുത്തൻതോട് ചിറയത്ത് തെക്കൂടൻ ജോസിയുടെയും ഗീതയുടെയും മകളാണ്Continue Reading

മാപ്രാണത്ത് എടിഎം കൗണ്ടറിന് മുന്നില്‍ രക്തപ്പാടുകൾ; പരിഭ്രാന്തരായി നാട്ടുകാർ;രക്തം തെരുവുനായയുടെതെന്ന് പോലീസ് ഇരിങ്ങാലക്കുട: മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബാങ്കിന്റെ എ ടി എം കൗണ്ടറിനു മുന്നില്‍ ചോരപ്പാടുകൾ കണ്ടത് ജനങ്ങളില്‍ ആശങ്ക പരത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. തൊട്ടടുത്ത് പൊടിയില്‍ രാജാവിന്റെ മകന്‍ എന്ന് എഴുത്തുമുണ്ട്. ഈ എഴുത്ത് ഏറെ ദുരൂഹതക്കിടയാക്കി. ഇരിങ്ങാലക്കുട പോലീസ് സംഭവ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍Continue Reading

“ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ തുടക്കമായി; പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യർ മാറിക്കഴിഞ്ഞതായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഇരിങ്ങാലക്കുട : പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യർ മാറി കഴിഞ്ഞെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ . ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ “ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിൻ്റെ ഉദ്ഘാടനംContinue Reading

പടിയൂർ പഞ്ചായത്തിലെ കിൻഫ്ര പദ്ധതി; എൽഡിഎഫ് സർക്കാർ പദ്ധതി അനിശ്ചിതാവസ്ഥയിൽ ആക്കിയെന്നും പദ്ധതി ഉപേക്ഷിച്ചോയെന്നും കേരള കോൺഗ്രസ്‌   ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിൽ ഇരിങ്ങാലക്കുട എം. എൽ. എ ആയിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി യു. ഡി. എഫ് സർക്കാർ 2013-14 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും പിന്നീടുണ്ടായ ചില സാങ്കേതിക വിഷയങ്ങൾ പരിഹരിച്ച് 2016 ഫെബ്രുവരി 18 ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകരിച്ച് പ്രാഥമിക നടപടികൾ സ്വീകരിച്ചതുമായ കിൻഫ്രാContinue Reading

ശുദ്ധജല സ്വാശ്രയത്വം: കിണർ റീചാർജിങ്ങിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്.   ഇരിങ്ങാലക്കുട : ശുദ്ധജല സ്വാശ്രയത്വം എന്ന ലക്ഷ്യത്തിനായി ഗ്രീൻ മുരിയാട് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 300 കിണറുകൾ ആദ്യഘട്ടത്തിൽ റീചാർജ്ജ് ചെയ്യുന്നതിനുള്ള പദ്ധതി മുരിയാട് ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ചു. എൻആർജിഇ യും കിണർ റീചാർജിങ്ങിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി നീക്കി വെച്ചിട്ടുള്ളത്. പഞ്ചായത്തിൻ്റെ ഇഎംഎസ് ഹാളിൽ വെച്ച് നടന്ന ഗുണഭോക്തൃContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനത്ത് അശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്കരിച്ചെന്ന സിപിഐ കൗൺസിലറുടെ പരാതിയിൽ നഗരസഭ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ; അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ജോയിൻ്റ് സെക്രട്ടറിക്കും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർക്കും നിർദ്ദേശം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് നഗരസഭ നടത്തിയ ഞാറ്റുവേല മഹോൽസവത്തെ തുടർന്ന് മൈതാനം മാലിന്യ നിക്ഷേപകേന്ദ്രമായെന്ന സിപിഐ കൗൺസിലറും വാർഡ് 12 മെമ്പറുമായ മാർട്ടിൻ ആലേങ്ങാടൻ്റെContinue Reading

നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; നാല് സർവീസുകളുമായി കെഎസ്ആർടിസിയും ഇരിങ്ങാലക്കുട :കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. തുടർച്ചയായ മഴയെയും അവഗണിച്ച് ആയിരങ്ങളാണ് ആദ്യദിനത്തിൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയത്. മഴ നനയാതെ ദർശനം നടത്താനുള്ള പന്തൽ, ക്യൂവിൽ തന്നെ ഇരിപ്പിട സൗകര്യം, വഴിപാടുകൾക്കായി കൂടുതൽ കൗണ്ടറുകൾ, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, അന്നദാനം , പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്നContinue Reading