ടൗൺ സഹകരണ ബാങ്കിലെ കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട : ക്രമക്കേടുകളുടെ പേരിൽ ടൗൺ സർവീസ് സഹകരണ ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബാങ്ക് ഭരിക്കുന്ന കോൺഗ്രസ്സ് ഭരണസമിതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ചും ധർണ്ണയും. നിക്ഷേപത്തുക നഷ്ടമാകാതിരിക്കാൻ നടപടികൾ എടുക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെContinue Reading

കരുവന്നൂർ ബാങ്കിന് ശേഷം നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കും; ആറ് മാസത്തേക്ക് സാമ്പത്തിക ഇടപാടുകൾക്ക് കർശന നിയന്ത്രണങ്ങൾ; നിക്ഷേപം പിൻവലിക്കാനും കടുത്ത നിയന്ത്രണം; ആർബിഐ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിസന്ധി മറി കടക്കുമെന്ന് ബാങ്ക് അധികൃതർ ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് ശേഷം നിക്ഷേപർക്ക് ആശങ്ക സൃഷ്ടിച്ച് ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കും. 2024- 25 വർഷത്തിൽ 40 കോടി രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൽContinue Reading

മാനസികാസ്വാസ്ഥ്യമുള്ള പുല്ലൂർ തുറവൻകാട് സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : പുല്ലൂർ ഗാന്ധിഗ്രാം സ്വദേശി എലമ്പലക്കാട്ട് വീട്ടിൽ അനിത് കുമാർ (50 വയസ്സ് )എന്നയാളെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പുല്ലൂർ തുറവൻകാട് സ്വദേശി തേക്കൂട്ട് വീട്ടിൽ സനീഷ് (38 വയസ്സ്), പുല്ലൂർ തുറവൻകാട് സ്വദേശി മരോട്ടിച്ചോട്ടിൽ വീട്ടിൽ അഭിത്ത് (35 വയസ്സ്) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 29 ന് രാത്രിContinue Reading

സിബിഎസ്ഇ തൃശ്ശൂർ സെൻട്രൽ സഹോദയ കലോൽസവം ആഗസ്റ്റ് 2, 9 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ ഇരിങ്ങാലക്കുട : സിബിഎസ്ഇ തൃശ്ശൂർ സെൻട്രൽ സഹോദയ അധ്യാപകകലോൽസവം ഓഗസ്റ്റ് 2, 9 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ നടക്കും. 2 ന് സ്റ്റേജിതര മൽസരങ്ങളും 9 ന് സ്റ്റേജ് മൽസരങ്ങളും നടക്കും. 40 ഓളം സ്കൂളുകളിൽ നിന്നായി 32 ഇനങ്ങളിൽ 700 ൽ അധികം അധ്യാപകർ മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് മുഖ്യ രക്ഷാധികാരിContinue Reading

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ഉപേക്ഷിക്കണമെന്നും തൊഴിലാളി വിരുദ്ധ കോഡുകൾ പിൻവലിക്കണമെന്നും ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഗസറ്റഡ് ജീവനക്കാരുടെ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ഉപേക്ഷിക്കുക, തൊഴിലാളി വിരുദ്ധ കോഡുകൾ പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും.Continue Reading

ചത്തീസ്ഗഡ് സംഭവത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ കനത്ത പ്രതിഷേധം; ബജ്റംഗ്ദൾ അടക്കമുള്ള വർഗ്ഗീയ സംഘടനകളെ നിരോധിക്കണമെന്നും ക്രൈസ്തവസമൂഹം ഭാരതമണ്ണിൽ ചെയ്ത ദ്രോഹമെന്താണെന്ന് ഭരണകൂടം വ്യക്തമാക്കണമെന്നും രൂപത നേതൃത്വം ഇരിങ്ങാലക്കുട :ഛത്തീസ്ഗഡിൽ രണ്ട് മലയാളി സന്യാസിനിമാരെ മതപരിവർത്തനത്തിൻ്റെയും മനുഷ്യക്കടത്തിൻ്റെയും പേര് പറഞ്ഞ് ജയിലിൽ അടച്ച സംഭവത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ കനത്ത പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് ഭാരത സർക്കാരും ഛത്തീസ്‌ഗഡ് സർക്കാരും തുടരുന്ന സംശയകരമായ നിഷ്ക്രിയത്വം ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺContinue Reading

ഠാണാ – ചന്തക്കുന്ന് റോഡ് വികസനം; പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി ഇരിങ്ങാലക്കുട: നീണ്ട് പോയ ഠാണാ- ചന്തക്കുന്ന് റോഡ് വികസന പ്രവൃത്തികളുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി . രാവിലെ പൂതംകുളം ജംഗ്ഷനു സമീപം ഠാണാ ജംഗ്ഷനിലേക്കുള്ള റോഡിന്റെ കിഴക്കു വശം ജെസിബി ഉപയോഗിച്ച് കാടും പടലവും നീക്കി നിരപ്പാക്കി. പൂതംകുളം മുതല്‍ ഠാണാ ജംഗ്ഷനില്‍ നിന്നും കിഴക്കുവശം ആശുപത്രി കവാടം വരെയുള്ള ഭാഗത്തെ കാനയും ഫുട്പാത്തും നിര്‍മിക്കുന്നതിനുള്ള അലൈമെന്റ് മാര്‍ക്ക്Continue Reading

താഴെക്കാട് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : താഴേക്കാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബാങ്കിലെ ഡോറും കസേരയും നശിപ്പിക്കുകയും ചെയ്ത കേസിൽ താഴെക്കാട് പറമ്പി റോഡ് കണക്കുംകടവ് വീട്ടിൽ കുഴി രമേഷ് എന്നു വിളിക്കുന്ന സുരേഷ്. കെ.എസ് നെ (44 വയസ്സ്) ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെContinue Reading

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധവുമായി സംഘടനകൾ ; ക്രൈസ്തവ വിശ്വാസത്തെയും സംസ്കാരത്തെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും കത്തോലിക്ക കോൺഗ്രസ്സ് ഇരിങ്ങാലക്കുട : ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മേഖലയിൽ പ്രതിഷേധം. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സെൻ്റ് തോമസ് കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി കത്തീഡ്രൽ വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെയും സംസ്കാരത്തെയുംContinue Reading

ഠാണാ- ചന്തക്കുന്ന് റോഡ് വികസനം; നഗരസഭയുടെ വീഴ്ച മറച്ച് വെച്ച് കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൻ്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം; പട്ടണത്തിലെ വ്യാപാരസമൂഹത്തെയും ചെയർപേഴ്സനും കൂട്ടാളികളും തെറ്റിദ്ധരിപ്പിച്ചതായും വിമർശനം. ഇരിങ്ങാലക്കുട : ഠാണാ- ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ വീഴ്ച മറച്ച് വെച്ച് മാധ്യമങ്ങളിലൂടെ കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ മന്ദിരത്തിന് മുന്നിൽ ഭരണസമിതിയിലെ എൽഡിഎഫ് കൗൺസിലർമാരുടെContinue Reading