ഇരിങ്ങാലക്കുട നഗരസഭ; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ്; 30 സീറ്റോടെ അധികാരം പിടിച്ചെടുക്കുമെന്ന് എൽഡിഎഫ്; 31 സീറ്റ് നേടി ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുമെന്ന് എൻഡിഎ ; തിരഞ്ഞെടുപ്പ് സംവാദത്തിൽ ഉയർന്നത് നഗരസഭ റോഡുകളും ടേക്ക് എ ബ്രേക്ക് ഉൾപ്പെടെയുള്ള പദ്ധതികളും കരുവന്നൂർ , ഐടിയു ബാങ്കുകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ് . 30Continue Reading

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്നും സർക്കാർ വിശ്വാസികളുടെ കൂടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ   ഇരിങ്ങാലക്കുട : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സർക്കാറോ പാർട്ടിയോ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ശബരിമല ശാസ്താവിൻ്റെ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെടാതെ തിരിച്ച് പിടിക്കുമെന്നും സർക്കാർ വിശ്വാസികളോടൊപ്പമാണെന്നും സിപിഎം നേതാവ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് റാലിയുംContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ചന്തക്കുന്ന് വാർഡിൽ മൽസരരംഗത്ത് അഞ്ച് പേർ; വാർഡിൻ്റെ വികസനത്തോടൊപ്പം സ്വതന്ത്ര സ്ഥാനാർഥിയായി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടിൻ്റെ കടന്നുവരവും ചർച്ചാ വിഷയം   ഇരിങ്ങാലക്കുട : അഞ്ച് സ്ഥാനാർഥികൾ. നാല് പേർ മൽസരരംഗത്ത് പുതുമുഖങ്ങൾ. യുഡിഎഫിൻ്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റിൻ്റെ സ്വതന്ത്ര സ്ഥാനാർഥിയായുള്ള രംഗപ്രവേശം. ഇതേ ചൊല്ലിയുളള രാഷ്ട്രീയ ചർച്ചകൾ . നഗരസഭ തിരഞ്ഞെടുപ്പിൽContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; സെൻ്റ് ജോസഫ്സ് കോളേജ് വാർഡിൽ ത്രികോണ മത്സരം ; ചർച്ചകളിൽ നിറയുന്നത് കുടിവെള്ളക്ഷാമവും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരിങ്ങാലക്കുട : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം കൊണ്ട് എറെ പ്രധാന്യമുള്ള വാർഡാണ് നഗരസഭയിലെ നമ്പർ 19 സെൻ്റ് ജോസഫ്സ് കോളേജ് വാർഡ്. സെൻ്റ് ജോസഫ്സ് കോളേജ്, ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ, ജ്യോതിസ് കോളേജ്, ബിഷപ്പ് ഹൗസ്, വ്യാപാരഭവൻ എന്നിവ സ്ഥിതി ചെയ്യുന്ന വാർഡിൽ നഗരസഭContinue Reading

ഇരിങ്ങാലക്കുടയിൽ വൻ രാസ ലഹരിവേട്ട, പിടിച്ചെടുത്തത് കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ ; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ   ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ തൃശ്ശൂർ റൂറൽ പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32 വയസ്സ്) എന്നയാളെ ചുമന്ന സ്വിഫ്റ്റ്Continue Reading

ഭിന്നശേഷി വിദ്യാർഥികളുടെ ദേശീയകലാ സംഗമത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികളുടെ ദേശീയ സംഗമത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാ സംഗമം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ അധ്യക്ഷനായിരുന്നു. തൃശൂർ ജില്ല അസിസ്റ്റൻ്റ്Continue Reading

കയ്യടികൾ നേടി “വിക്ടോറിയ “; ചിത്രം നേടിയത് പന്ത്രണ്ട് അവാർഡുകൾ   ഇരിങ്ങാലക്കുട : അഭിനന്ദനങ്ങൾ എറ്റ് വാങ്ങി ” വിക്ടോറിയ “. അന്തർദേശീയ ബഹുമതികൾ അടക്കം പന്ത്രണ്ട് അവാർഡുകൾ നേടിയ മലയാള ചിത്രം വിക്ടോറിയ ഇരിങ്ങാലക്കുട മാസ് മൂവീസിൽ പ്രദർശിപ്പിച്ചത് നിറഞ്ഞ സദസ്സിൽ. 2024 ലെ ഐഎഫ്എഫ്കെ യിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കെഎസ്എഫ്ഡിസി യാണ് നിർമ്മിച്ചത്.Continue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പ്രാദേശിക വിഷയങ്ങളിൽ നിറഞ്ഞ് മാപ്രാണം വാർഡിലെ പോരാട്ടം   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പിൽ മികവുറ്റ ത്രികോണ മത്സരത്തിന് വേദിയാവുകയാണ് വാർഡ് നമ്പർ 6 മാപ്രാണം വാർഡ് . സാമൂഹ്യ -സാംസ്കാരിക – രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നവരാണ് മൂന്ന് സ്ഥാനാർഥികളും. യുഡിഎഫ് – ബിജെപി സ്ഥാനാർഥികൾ നിലവിലെ ഭരണസമിതി അംഗങ്ങൾ കൂടിയാണ്. ബിജെപി മണ്ഡലം പ്രസിഡണ്ട് കൂടിയായ ആർച്ച അനീഷിനെയാണ് വാർഡ് നിലനിറുത്താൻ പാർട്ടിContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 27 കാരുകുളങ്ങര സാക്ഷിയാകുന്നത് കടുത്ത മൽസരത്തിന്. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള ശക്തമായ മൽസരം നടക്കുന്ന വാർഡുകളിലൊന്നാണ് വാർഡ് നമ്പർ 27 കാരുകുളങ്ങര വാർഡ്. നിലവിലുള്ള ഭരണ സമിതി അംഗങ്ങൾ എറ്റുമുട്ടുന്ന വാർഡ് കൂടിയാണിത്. കാറളം പഞ്ചായത്ത് മെമ്പർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സുജ സഞ്ജീവ്കുമാർContinue Reading

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വെള്ളാങ്ങല്ലൂർ ഡിവിഷൻ വേദിയാകുന്നത് ശക്തമായ ത്രികോണ മത്സരത്തിന്   ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് വെള്ളാങ്ങല്ലൂർ ഡിവിഷൻ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ പോരാട്ടത്തിനാണ് ഇത്തവണ വേദിയാകുന്നത്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ 18 വാർഡുകളും പുത്തൻചിറയിലെ 10 ഉം വേളൂക്കരയിലെ 6 ഉം പൂമംഗലത്തെ 6 ഉം പടിയൂർ പഞ്ചായത്തിലെ 2 ഉം ഉൾപ്പെടെ 42 വാർഡുകളാണ് വെളളാങ്ങല്ലൂർ ഡിവിഷൻ്റെ പരിധിയിൽ വരുന്നത്. മുപ്പത് വർഷത്തോളം അധ്യാപനContinue Reading