പ്രസിഡണ്ട്, വൈസ്-പ്രസിഡണ്ട് സ്ഥാനങ്ങളെ സംബന്ധിച്ച് എൽഡിഎഫ് കാട്ടൂർ നേതൃത്വം 2020 ൽ എടുത്ത തീരുമാനത്തിൻ്റെ മിനിറ്റ്സ് പുറത്ത്; ആദ്യത്തെ നാല് വർഷം പ്രസിഡണ്ട് സ്ഥാനം സിപിഎമ്മിനെന്നും തുടർന്ന് സ്ഥാനം സിപിഐ വഹിക്കുമെന്നും ധാരണയെന്ന് മിനിറ്റ്സ് ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭരണകക്ഷിയായ സിപിഎമ്മും സിപിഐ യും തമ്മിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടയിൽ , പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് തിരഞ്ഞെടുപ്പിനെ തുടർന്ന് എൽഡിഎഫ് കാട്ടൂർ നേതൃത്വം എടുത്തContinue Reading

വിസ തട്ടിപ്പ് ; പുത്തൻചിറ സ്വദേശിനിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ; കവർന്നത് 22 ലക്ഷത്തോളം രൂപയെന്ന് പോലീസ് ഇരിങ്ങാലക്കുട : ആളൂർ സ്വദേശിയായ യുവാവിന് യു.കെ യിലേക്ക് തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ നിമ്മി (34 വയസ്സ്), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിൻ്റെContinue Reading

കരുവന്നൂരിൽ കുടിവെള്ളപദ്ധതിക്ക് വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട: കുടിവെള്ള പദ്ധതിക്ക് വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ. പൈപ്പിടുന്നതിന് പൊളിച്ച റോഡിനോട് ചേർന്ന് മണ്ണ് കൂട്ടിയിട്ടതു മൂലം ഉണ്ടായ രൂക്ഷമായ പൊടിശല്യം സമീപവാസികൾക്ക് വീടുകളിൽ താമസിക്കുന്നതിനും സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് സുരക്ഷിതമായി നടന്നു പോകുന്നതിനും തടസ്സമായി മാറിയിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കുന്നതിന് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുംContinue Reading

സ്ത്രീധന പീഡന കേസ്സിൽ കരാഞ്ചിറ സ്വദേശിയായ പ്രതി അറസ്റ്റിൽ . ഇരിങ്ങാലക്കുട : സ്ത്രീധനത്തിൻ്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്നതിൻ്റെ പേരിലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.കരാഞ്ചിറ നായരുപറമ്പിൽ വിഷ്ണുവിനെയാണ് (31 വയസ്സ്) കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ ആറും സംഘവും അറസ്റ്റ് ചെയ്തത്. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും കഴിഞ്ഞ മാസം 31 ന് രാത്രി പ്രതി ഭാര്യയെContinue Reading

പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി, നാളെ രാവിലെ 8.30 ന് ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ പൊതുദർശനം. തൃശ്ശൂർ : വിട പറഞ്ഞ ഭാവഗായകൻ പി ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ കെ.ടി മുഹമ്മദ് തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെച്ച പി. ജയചന്ദ്രന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ 10.45 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു അക്കാദമിയില്‍ പൊതുദര്‍ശനം. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസContinue Reading

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശ്ശൂർ : മലയാളി നെഞ്ചോട് ചേർത്ത ഭാവഗാനങ്ങൾ സമ്മാനിച്ച പി ജയചന്ദ്രൻ വിടവാങ്ങി . 80 വയസ്സായിരുന്നു. വൈകീട്ട് എഴ് മണിക്ക് പൂങ്കുന്നത്തെ വസതിയിൽ കുഴഞ്ഞ വീണ ജയചന്ദ്രനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചികിൽസയിലായിരുന്നു. 1944 മാർച്ച് 3 ന് രവിവർമ്മ കൊച്ചനിയൻ്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളത്തെ രവിപുരത്ത്Continue Reading

തൃശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയും മെല്ലെപ്പോക്കുമെന്ന് കേരള കോൺഗ്രസ് ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയവും വേണ്ടത്ര ബദൽ സംവിധാനങ്ങൾ ഏർപെടുത്താതെയുള്ളതുമാണെന്ന് കേരള കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി. 35 കിലോമീറ്റർ ദൂരമുള്ള ഈ റോഡിൻ്റെ നിർമാണം 2022ൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പകുതിപോലും ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. ഇരിങ്ങാലക്കുട ഭാഗത്തെ യാത്ര ദുരിതപൂർണമാണെന്നും യോഗം കുറ്റപ്പെടുത്തി. പി.ടി.ജോർജ്Continue Reading

സംസ്ഥാന സ്കൂൾ കലോൽസവത്തിലെ നേട്ടം ;ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി തൃശ്ശൂർ : തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇContinue Reading

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് തിളക്കമാർന്ന നേട്ടം. ; മൽസരിച്ച മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് ; ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് ഗോത്രകലകളിലും എ ഗ്രേഡ്   ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന നേട്ടം. മൽസരിച്ച എട്ട് ഇനങ്ങളിലും എ ഗ്രേഡ് നേടി ജില്ലയിലെ സ്കൂളുകളിൽ സാന്നിധ്യം തെളിയിക്കാൻ ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്കൂളിന്Continue Reading

ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങളുമായി ക്രൈസ്റ്റ് കോളേജിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ എക്സ്പോ ഒരുങ്ങുന്നു.. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ എക്സ്പോ സംഘടിപ്പിക്കുന്നു. സാങ്കേതികവിദ്യകളായ സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഐഡിയത്തോൺ, ഹാക്കത്തോൺ , വർക്ക്ഷോപ്പുകൾ, ട്രഷർ ഹണ്ട് മൽസരം, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ്Continue Reading