97-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം ” എമിലിയ പെരെസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 97-മത് അക്കാദമി അവാർഡിൽ മികച്ച ഫീച്ചർ ചിത്രത്തിനുളള ഫ്രഞ്ച് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” എമിലിയ പെരെസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ലഹരി മാഫിയ തലവനായ മണിറ്റസിൻ്റെ പുരുഷത്വത്തിൽ നിന്നും സ്ത്രീത്വത്തിലേക്കുള്ള യാത്രയും ഇതിനെ തുടർന്ന്Continue Reading

വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ പ്രതിഷേധ കൂട്ടായ്മയുമായി കേരളകോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ കേരള കോൺഗ്രസ്സിൻ്റെ പ്രതിഷേധ കൂട്ടായ്മ. കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ നടത്തിയ പ്രതിഷേധ സമരം കേരളകോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെയും കെഎസ്ഇബിയുടെയും കെടുകാര്യസ്ഥതയും ധൂർത്തുമാണ് ചാർജ്ജ് വർധനവിന് കാരണമായിരിക്കുന്നതെന്ന് തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരൻ അധ്യക്ഷതContinue Reading

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ – ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സിപിഐ ധർണ്ണ ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ- ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടന്ന സായാഹ്ന ധർണ്ണ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. ബി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മുതിർന്ന നേതാവ് കെ.Continue Reading

ബലാത്സംഗ കേസ്സിൽ കാക്കാത്തുരുത്തി സ്വദേശിയും മുൻ സ്വകാര്യ ബസ് ജീവനക്കാരനുമായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാക്കാത്തുരുത്തി വലിയപറമ്പിൽ വീട്ടിൽ രഞ്ചിഷിനെയാണ് (49) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നിർദ്ദേശ പ്രകാരം കാട്ടൂർ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതി അതിജീവിതയെ വിവാഹ വാഗ്ദാനം നൽകുകയും സൗഹൃദം നടിച്ച് അതിജീവിതയുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയുംContinue Reading

ഉദ്ഘാടനം കഴിഞ്ഞിട്ട് പത്ത് മാസം ; ഷീ ലോഡ്ജ് ഇനിയും പ്രവർത്തനക്ഷമമായില്ല; റീത്ത് വച്ച് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. ഇരിങ്ങാലക്കുട : നഗരസഭയിലെ ഷീ ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും തുറന്ന് കൊടുക്കാത്തതിൽ റീത്ത് വച്ച് പ്രതിഷേധം. സിപിഎം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് നഗരസഭ അധികൃതർ ഒഴിഞ്ഞ് മാറുകയാണെന്നും ഉദ്ഘാടനത്തിന് മുമ്പ് തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്നും സമരക്കാർContinue Reading

ആളൂരിൽ വൻ കഞ്ചാവ് വേട്ട; ഒന്നരക്കിലോയിൽ അധികം കഞ്ചാവുമായി കാപ്പ കേസിലെ പ്രതിയടക്കം മൂന്ന് പേർ പിടിയിൽ ഇരിങ്ങാലക്കുട : ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിൽ. കൊലപാതക കേസ്,പോലീസുകാരനെ ആക്രമിച്ച കേസ് എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ചേർപ്പ് സ്വദേശി മിജോ ജോസ് ( 35) ,കവർച്ചകേസടക്കംContinue Reading

വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ പ്രവർത്തകർ ഇരിങ്ങാലക്കുട : വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ . വയനാടിനെ സംരക്ഷിക്കുക, വയനാടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ സഭ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ജില്ലാContinue Reading

കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൃഷി നാശം; മുനയം താത്കാലിക ബണ്ട് നിർമ്മാണം പാതി വഴിയിൽ തകർന്നു; എടക്കുളത്ത് തുടർച്ചയായ മഴയിൽ ഒരു വീടും ഭാഗികമായി തകർന്നു. ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആയിരത്തോളം എക്ടറിൽ കൃഷിനാശം . കാറളത്ത് 225 എക്ടറിലും കാട്ടൂരിൽ 10 എക്ടറിലും മുരിയാട് 360 എക്ടറിലും പൊറത്തിശ്ശേരിയിൽ 235 എക്ടറിലും ഇരിങ്ങാലക്കുടയിൽ 10 എക്ടറിലുമാണ് കൃഷി വെള്ളം കയറിയContinue Reading

പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പരയ്ക്കാട് തങ്കപ്പൻമാരാർക്കും പിണ്ടിയത്ത് ചന്ദ്രൻനായർക്കും സമർപ്പിച്ചു. ഇരിങ്ങാലക്കുട : പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു. സംഗമേശ സന്നിധിയിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിContinue Reading

നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതി; പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം; നഗരസഭതല കേരളോൽസവം ഡിസംബർ ഒന്ന് മുതൽ   ഇരിങ്ങാലക്കുട : 2024- 25 വാർഷിക പദ്ധതി ഭേദഗതിയിൽ പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം. ടൈഡ് ഫണ്ടായി ലഭിച്ച 1.26 കോടി രൂപ 41 വാർഡുകളിലേക്ക് തുല്യമായി വിഭജിച്ച് നൽകാനും ബൈപ്പാസ് – ബ്രദർ മിഷൻ കണക്ടിംഗ് റോഡ് നിർമ്മാണത്തിനായി മാറ്റി വച്ച 50 ലക്ഷം രൂപ 10 ലക്ഷമായിContinue Reading