കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് ഇന്ന് ഇരിങ്ങാലക്കുട : സംഗമേശ്വര മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നകരമണ്ണ് നാരായണൻ നമ്പൂതിരിയാണ്കൊടിയേറ്റം നിർവഹിച്ചത്. മണിനാദത്തിൻ്റെ അകമ്പടിയിൽ , കതിനയുടെ മുഴക്കത്തിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രികച്ചടങ്ങിന് പ്രാധാന്യം നൽകുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ്Continue Reading

കായിക മൽസരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും ചരിത്രമുള്ള ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം; വിമർശനങ്ങളെ തുടർന്ന് പാർക്ക് വൃത്തിയാക്കി നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : കായിക മത്സരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും സമൃദ്ധമായ ചരിത്രമുള്ള . ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം. ഒരാൾപ്പൊക്കത്തിൽ പുല്ലും കരിങ്കല്ലും മണ്ണുമായി മാസങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന പട്ടണഹൃദയത്തിലുള്ള മഹാത്മാ പാർക്കിനോടുള്ള നഗരസഭ അധികൃതരുടെ അവഗണന ഫസ്റ്റ് എഡീഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുകയുംContinue Reading

കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് തുടക്കമായി; നിർമ്മാണ പ്രവൃത്തികൾ 83 ലക്ഷം രൂപ ചിലവിൽ ഇരിങ്ങാലക്കുട :തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. എ കെ ജി പുഞ്ചപ്പാടം റോഡ് (16 ലക്ഷം) , ഐ എച്ച് ഡി പി കോളനി റോഡ് (20 ലക്ഷം) , ചെമ്മണ്ട കോളനി റോഡ(15 ലക്ഷം) , മനപ്പടി വെട്ടിക്കര റോഡ്Continue Reading

വിസ തട്ടിപ്പ് ; വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് എഴ് പേരിൽ നിന്നായി 29,800,00 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : വിദേശത്ത് ജോലിക്കുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 2980000 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടിൽ ആൽവിൻ (28 വയസ്സ്)എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസ് രൂപീകരിച്ചContinue Reading

പി കെ ചാത്തൻമാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് 54 -ാം സംസ്ഥാന സമ്മേളനവും ഏപ്രിൽ 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട : പി കെ ചാത്തൻ മാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് അമ്പത്തിനാലാം സംസ്ഥാന സമ്മേളനവും എപ്രിൽ 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുടയിൽ. അയ്യങ്കാവ് മൈതാനം, ടൗൺ ഹാൾ എന്നിവടങ്ങളിലായി കൊടിമര -പതാക – ബാനർ ജാഥകൾ, സെമിനാർ, പ്രകടനം, പൊതുസമ്മേളനം , പ്രതിനിധിContinue Reading

ആനന്ദപുരത്തെ കൊലപാതകം; പ്രതിയായ ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ പുതുക്കാട് : സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ കാക്ക വിഷ്ണു എന്ന് അറിയപ്പെടുന്ന വിഷ്ണു (32 വയസ്സ്) പോലീസ് കസ്റ്റഡിയിൽ.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആനന്ദപുരം പാടത്ത് നിന്നാണ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണുവിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, മോഷണം, വീടുകയറി ആക്രമണം എന്നീContinue Reading

ആനന്ദപുരത്ത് മദ്യലഹരിയിൽ ജ്യേഷ്ഠൻ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഇരിങ്ങാലക്കുട : സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ജ്യേഷ്ഠൻ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനന്ദപുരം – കൊടകര വഴിയിൽ കൊടിയൻകുന്നിൽ കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ ( 28 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ആനന്ദപുരം കള്ള് ഷാപ്പിൽ വച്ചായിരുന്നു സംഭവം തർക്കത്തിനിടെ ജ്യേഷ്ഠൻ വിഷ്ണു സഹോദരനെ കുപ്പിയും വടിയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണനെ ഉടൻ മെഡിക്കൽContinue Reading

കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ കരൂപ്പടന്ന സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ . ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ ശൃംഗപുരം പണിക്കശ്ശേരി വീട്ടിൽ മാടത്ത ഷാനു എന്ന് വിളിക്കുന്ന ഷാനു ( 46 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.കരൂപ്പടന്ന പള്ളിനട സ്വദേശിയായ സൈനബയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇവരുടെ ഭർത്താവിന്റെ നിർദേശപ്രകാരരണ്ട് ലക്ഷം രൂപ ഷനിലിനോട് കടമായി ചോദിക്കുകയും, പതിനാറായിരംContinue Reading

താഴെക്കാട് ദൈവാലയത്തിലെ വിശുദ്ധകുരിശു മുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ   ഇരിങ്ങാലക്കുട : താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് എപ്രിൽ 23 ന് കൊടിയേറ്റുമെന്ന് വികാരി ഫാ ആൻ്റണി മുക്കാട്ടുകരക്കാരൻ, ജനറൽ കൺവീനർ റീജോ പാറയിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . വിശുദ്ധ കുർബാന, നൊവേന, ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വർണ്ണമഴ, പഞ്ചാരിമേളം,Continue Reading

ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ കിഴുത്താണി സ്വദേശിയിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർന്ന മൂന്നുപീടിക സ്വദേശി അറസ്റ്റിൽ. ഇരിങ്ങാലക്കുട :ഷെയർ ട്രേഡിംഗിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന് 13450000 രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ മൂന്നുപീടിക സ്വദേശിയായ കാക്കശ്ശേരി വീട്ടിൽ റനീസ് (26 വയസ്സ്) അറസ്റ്റിൽ .ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ഷെയർContinue Reading