സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി വിദ്യാർഥികൾക്കായി ചലച്ചിത്രാസ്വാദനശില്പശാല; ക്ലാസ്സിക് ചിത്രങ്ങളുടെ കാഴ്ചകൾ വ്യത്യസ്തമായ ദേശക്കാഴ്ചകളിലേക്കും സംസ്കാരങ്ങളിലേക്കുള്ള യാത്രയാണെന്ന് സംവിധായകൻ ജിതിൻ രാജ്   ഇരിങ്ങാലക്കുട : അനന്തമായ സാധ്യതകൾ ഉള്ള മേഖലയാണ് സിനിമയെന്നും ക്ലാസ്സിക് ചിത്രങ്ങളുടെ കാഴ്ചകൾ വ്യത്യസ്തമായ ദേശക്കാഴ്ചകളിലേക്കും സംസ്കാരങ്ങളിലേക്കുള്ള യാത്രയാണെന്നും സംവിധായകൻ ജിതിൻ രാജ് അഭിപ്രായപ്പെട്ടു. സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ഫിലിംContinue Reading

സേവാഭാരതി ഇരിങ്ങാലക്കുടയുടെ “ക്യാൻസർ മുക്ത നഗരസഭ ” പദ്ധതിക്ക് തുടക്കമായി; റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന വിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ   ഇരിങ്ങാലക്കുട : ആഗോളതലത്തിൽ പ്രവർത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ . സേവാഭാരതി ഇരിങ്ങാലക്കുടയുടെ “ക്യാൻസർ മുക്ത നഗരസഭ ” പദ്ധതിയുടെ ഉദ്ഘാടനവും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായിContinue Reading

53 അജണ്ടുകളുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗം; വിമർശനം ചൊരിഞ്ഞ് പ്രതിപക്ഷം; നഗരസഭയിലെ നിർമ്മാണ പ്രവർത്തനങ്ങൾ എറ്റെടുക്കാനുള്ള കരാറുകാരുടെ ” വിമുഖത ” വീണ്ടും യോഗത്തിൽ ചർച്ചാവിഷയം ഇരിങ്ങാലക്കുട : 53 അജണ്ടകൾകളുമായി ഇരിങ്ങാലക്കുട നഗരസഭ യോഗം. വിമർശനവുമായി പ്രതിപക്ഷം. കഴിഞ്ഞ മാസം പേരിന് ഒരു കൗൺസിൽ മാത്രമാണ് ചേർന്നതെന്നും മാസത്തിൽ രണ്ട് കൗൺസിൽ എങ്കിലും വേണ്ടതാണെന്നും ഭരണസമിതി അംഗങ്ങൾ എല്ലാവരും കൃത്യമായി ഓണറേറിയം വാങ്ങിക്കുന്നവരാണെന്നും ഭരണസ്തംഭനത്തിൻ്റെ ലക്ഷണമാണിതെന്നും യോഗാരംഭത്തിൽ എൽഡിഎഫ്Continue Reading

പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം; എറണാകുളം സ്വദേശിയായ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 16 വയസ്സ് പ്രായമുള്ള അതിജീവിതയുടെ മൊബൈൽ ഫോണിലേക്ക് സ്നാപ്പ് ചാറ്റിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും മെസ്സേജുകൾ അയച്ചും പിൻതുടർന്ന് പരിചയപ്പെട്ട് പ്രണയം നടിച്ച് അതിജീവിതയുടെ വീട്ടിലേക്ക് ലൈംഗിക ഉദ്ദേശത്തോടുകൂടി അതിക്രമിച്ചു കയറി അതിജീവിതയെ ബെഡ്റൂമിൽ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ എറണാകുളം നായരമ്പലം സ്വദേശി കൂട്ടത്തറ വീട്ടിൽ അഭിജിതിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻContinue Reading

കാട്ടൂർ ലക്ഷ്മി കൊലക്കേസ്, പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി, ശിക്ഷാ വിധി ഒക്ടോബർ 7 ന്   ഇരിങ്ങാലക്കുട : കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്‌മിയെ (43 വയസ്സ്) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 2021 ഫെബ്രുവരി 14-ന് രാത്രി പത്തരയോടെ വീടിന് മുന്നിൽ ഗുണ്ടാസംഘത്തിൻ്റെ വെട്ടേറ്റുമരിച്ചത്. കാട്ടൂർകടവിലെ വാടകക്ക് താമസിക്കുന്ന വീടിനു മുൻവശം റോഡിൽ വെച്ച് തോട്ടയെറിഞ്ഞ് വീഴ്ത്തിയാണ് ലക്ഷ്‌മിയെ വാളു കൊണ്ട് വെട്ടികൊലപ്പെടുത്തിയത്. കാട്ടൂർContinue Reading

സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി കാട്ടൂരിൽ ലോട്ടറി എജൻ്റിൽ നിന്ന് 15000 രൂപ കവർന്നു. ഇരിങ്ങാലക്കുട : സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി 15,000 രൂപ തട്ടിയതായി പരാതി ഉയർന്നു. സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകിയാണ് തട്ടിപ്പ് നടത്തിയത്. നറുക്കെടുപ്പിൽ നാലാം സമ്മാനമായ 5000 രൂപ നേടിയ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ഏജൻ്റിൽ നിന്ന് തട്ടിയത് 15,000 രൂപയാണ്. ലോട്ടറി ഏജന്റ് നെല്ലിപ്പറമ്പിൽ തേജസിനാണ്Continue Reading

വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ ….   ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. വിജയദശമിദിനത്തിൽ മേഖലയിലെ ക്ഷേത്രങ്ങൾ, സംസ്കാരിക സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ എന്നിവടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കലിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം സുധീർ മാസ്റ്റർ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് നൽകി. ദേവസ്വംContinue Reading

കെ വി ചന്ദ്രൻ സ്മാരക പ്രഥമ “ചന്ദ്രപ്രഭ” പുരസ്കാരം പള്ളം ചന്ദ്രന്   ഇരിങ്ങാലക്കുട : കെ വി ചന്ദ്രൻ സ്മാരക പ്രഥമ *ചന്ദ്രപ്രഭ* പുരസ്കാരം പള്ളം ചന്ദ്രന്. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ ടി കെ നാരായണൻ (ചെയർമാൻ), പദ്മ ശ്രീ പുരസ്‌കൃതൻ പെരുവനം കുട്ടൻമാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോക്ടർ നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, ടി നന്ദകുമാർContinue Reading

തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്കിന് വീണ്ടും ചെറിയ ബ്രേക്ക് ; നടത്തിപ്പ് ഇനി കുടുംബശ്രീക്ക്   ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും ചെറിയ ബ്രേക്ക് . 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവർത്തനം നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധുContinue Reading

പാർക്ക് നവീകരണ പദ്ധതിയുടെ ടെണ്ടർ എറ്റെടുക്കാൻ കരാറുകാരുടെ കനിവും കാത്ത് ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ; പദ്ധതി കായിക മൽസരങ്ങളുടെയും പരിശീലനക്യാമ്പുകളുടെയും ദീർഘകാലത്തെ ചരിത്രമുള്ള എംജി പാർക്കിൻ്റെ മോചനത്തിനായി   ഇരിങ്ങാലക്കുട : വാർഡിലുളള പാർക്കിൻ്റെ നവീകരണ പദ്ധതി എറ്റെടുക്കാൻ കരാറുകാരുടെ കനിവ് കാത്ത് ഇരിങ്ങാലക്കുട നഗരസഭ വാർഡ് 25 കൗൺസിലർ സ്മിത കൃഷ്ണകുമാർ. എം ജി പാർക്കിൻ്റെ നവീകരണത്തിനായി 35 ലക്ഷം രൂപയുടെ കേന്ദ്ര ഫണ്ടിന് ഭരണാനുമതിയും സാങ്കേതിക അനുമതിയുംContinue Reading