വടിവാൾ കൊണ്ട് അക്രമിച്ച് താണിശ്ശേരി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിലെ പ്രതി മിഥുൻ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കാറളം താണിശ്ശേരി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ ബിജുവിനെ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ (47 വയസ്സ്) വീട്ടിലേക്ക് കയറി വടിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസിൽ അയൽവാസിയും നിരവധി കേസുകളിലെ പ്രതിയുമായ ചേർപ്പ് ഇഞ്ചമുടി സ്വദേശി കുന്നത്തുള്ളി വീട്ടിൽ മിഥുനെ (29 വയസ്സ് ) അറസ്റ്റ് ചെയ്തു.Continue Reading

കാട്ടൂരിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജൻ നൽകി 15,000 രൂപ കവർന്ന കേസിലെ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്ത് തൃശ്ശൂർ റൂറൽ പോലീസ്   ഇരിങ്ങാലക്കുട : സമ്മാനാർഹമായ ലോട്ടറിയുടെ വ്യാജൻ നൽകി കാട്ടൂർ ഹൈസ്കൂൾ ജംഗ്ഷനിലുള്ള ലോട്ടറി എജൻ്റ് പൊഞ്ഞനം നെല്ലിപറമ്പിൽ തേജസ്സിൻ്റെ (43 ) പക്കൽ നിന്നും 15000 രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഇയ്യാൽ സ്വദേശി മാങ്കുന്നത്ത് വീട്ടിൽ പജീഷിനെ ( 40 ) സംഭവContinue Reading

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 30 റോഡുകൾക്കായി ചിലവഴിക്കുന്നത് 8.39 കോടി രൂപ ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട മണ്ഡലത്തിൽ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മുരിയാട് ആരംഭ നഗർ പരിസരത്ത് നടന്ന മുരിയാട് പഞ്ചായത്തിലെ രണ്ട് റോഡുകളുടെ നവീകരണ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നുContinue Reading

കാൽനട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കല്ലേറ്റുകരയിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ കാൽനട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെയും കല്ലേറ്റുംകര വികസന സമിതിയുടെയും സംയുക്ത നേതൃത്വത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സമര സദസ്സ്. വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലേറ്റുംകര യൂണിറ്റ് പ്രസിഡന്റ്‌ കെ കെ പോളിContinue Reading

ശബരിമല ക്ഷേത്രം സംരക്ഷിക്കണമെന്നും ദേവസ്വം ബോർഡ് പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നഗരത്തിൽ നാമജപയാത്ര   ഇരിങ്ങാലക്കുട :ശബരിമല ക്ഷേത്രവും സ്വത്തും സംരക്ഷിക്കുക, ദേവസ്വം ബോർഡ്‌ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നാമജപയാത്ര. കൂടൽമണിക്യ ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച നാമജപ യാത്ര ആൽത്തറയ്ക്കൽ സമാപിച്ചു. നാമ ജപയാത്ര ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം വി മധുസൂദനൻ ഉദ്ഘാടനംContinue Reading

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്‌സവം; എൽ എഫ് സി എച്ച് എസ് ഓവറോൾ ചാമ്പ്യൻമാർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ എഫ് സി എച്ച് എസ് ജേതാക്കൾ. 722 പോയിൻ്റാണ് ലിറ്റിൽ ഫ്ലവർ സ്കൂൾ നേടിയത്.608 പോയിൻ്റ് നേടി സെൻ്റ് മേരീസ് എച്ച് എസ് എസ് രണ്ടാം സ്ഥാനത്തും 543 പോയിൻ്റ് നേടി എൻ എച്ച് എസ് എസ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. 87 സ്കൂളുകൾ മാറ്റുരച്ചContinue Reading

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടിയൂർ പഞ്ചായത്തിൽ നിർമ്മിച്ച വോളിബോൾ കോർട്ടിൻ്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി വിവാദം; ഭരണസമിതി ചർച്ച ചെയ്തിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ്; ഭരണസമിതിയെ അറിയിച്ചിരുന്നുവെന്നും നാളെ കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്നും വാർഡ് മെമ്പർ   ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടിയൂർ പഞ്ചായത്തിലെ എഴാം വാർഡിൽ നിർമ്മിച്ച വോളിബോൾ കോർട്ടിനെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി വിവാദം. എഴാം വാർഡിൽ 2022- 23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിContinue Reading

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം; 613 പോയിൻ്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ മുന്നിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം രണ്ട് ദിവസം പിന്നിടുമ്പോൾ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ 613 പോയിൻ്റുമായി മുന്നിൽ. 485 പോയിൻ്റുമായി നാഷണൽ ഹയർ സെക്കൻഡറി സ്കൂളും 476 പോയിൻ്റുമായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഉപജില്ലയിലെ 87 സ്കൂളുകളിൽ നിന്നുള്ള 3200 ഓളംContinue Reading

കാട്ടൂർ ലക്ഷ്മി കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം കഠിന തടവിനും 3,00,000/- രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.   ഇരിങ്ങാലക്കുട : കാട്ടൂർ കടവ് നന്താനത്തുപറമ്പിൽ ഹരീഷ് ഭാര്യ ലക്ഷ്മി യെ ( 43 വയസ്സ് ) വീടിൻ്റെ മുൻപിൽ വെച്ച് തോട്ടയെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർ കാട്ടൂർ കടവ് നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35 വയസ്സ് ), കരാഞ്ചിറ ചെമ്പാപ്പുള്ളിContinue Reading

ജോർജിയൻ ചിത്രം ” ഏപ്രിൽ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ   ഇരിങ്ങാലക്കുട : 81- മത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ജോർജിയൻ ചിത്രം ” എപ്രിൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഗ്രാമീണ ജോർജിയയിലെ ഒരു ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന നിനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചContinue Reading