ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട്; റിപ്പോർട്ട് ഭരണസമിതിയുടെ കഴിവുകേടിൻ്റെ ബാക്കിപത്രമെന്ന് പ്രതിപക്ഷം; ന്യൂനതകൾ പരിഹരിച്ച് കഴിഞ്ഞതായി ഭരണനേതൃത്വം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങളിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി നഗരസഭ 2023 – 24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. രജിസ്റ്ററുകൾ സൂക്ഷിക്കുന്നതിലും ആസ്തികൾ കൃത്യമായി രേഖപ്പെടുത്തുന്നതിലും വരുത്തുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. നഗരസഭയുടെ അധീനതയിൽ ഉള്ള പത്തോളം കെട്ടിങ്ങളിലെ വാണിജ്യ മുറികൾContinue Reading

റേഷൻ വ്യാപാരികളുടെ സേവന- വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കുടുംബ സമ്മേളനം   ഇരിങ്ങാലക്കുട : റേഷൻ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കുടുംബ സംഗമം ആവശ്യപ്പെട്ടു. ലയൺസ് ഹാളിൽ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് പിContinue Reading

ശബരിമല ക്ഷേത്രം സംരക്ഷിക്കണമെന്നും ദേവസ്വം ബോർഡ് പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നഗരത്തിൽ നാമജപയാത്ര   ഇരിങ്ങാലക്കുട :ശബരിമല ക്ഷേത്രവും സ്വത്തും സംരക്ഷിക്കുക, ദേവസ്വം ബോർഡ്‌ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നാമജപയാത്ര. കൂടൽമണിക്യ ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച നാമജപ യാത്ര ആൽത്തറയ്ക്കൽ സമാപിച്ചു. നാമ ജപയാത്ര ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം വി മധുസൂദനൻ ഉദ്ഘാടനംContinue Reading

ജോർജിയൻ ചിത്രം ” ഏപ്രിൽ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ   ഇരിങ്ങാലക്കുട : 81- മത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ജോർജിയൻ ചിത്രം ” എപ്രിൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഗ്രാമീണ ജോർജിയയിലെ ഒരു ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന നിനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചContinue Reading

ശബരിമലയിലെ സ്വർണ്ണക്കൊള്ള ; പ്രതിഷേധ സംഗമവുമായി കേരള കോൺഗ്രസ്സ്   ഇരിങ്ങാലക്കുട:ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് ഇടത് സർക്കാരും ദേവസ്വം ബോർഡും കൂട്ട് നിന്നിട്ടുണ്ടെന്നും അവരുടെ കുറ്റം മാപ്പ് അർഹിക്കാത്തതാണെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ. വിഷയത്തിൻ്റെ ഉത്തരവാദിത്വം എറ്റെടുത്ത് ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ദേവസ്വം പ്രസിഡന്റിനെ പുറത്താക്കണമെന്നും തട്ടിപ്പിനെക്കുറിച്ചു് സി.ബി. ഐ അന്വേഷണം വേണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധContinue Reading

പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി മധ്യപ്രദേശിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിനിയായ അതിജീവിതയെ കാട്ടൂർ ബസ് സ്റ്റാൻഡിൽ നിന്ന് വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇടുക്കി ജില്ലയിലെ ഉടുമ്പുംചോല സിദ്ധൻപടി പ്രദേശത്തുള്ള കല്ലുപാലം എസ്റ്റേറ്റിലുള്ള വീട്ടിൽ താമസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ മധ്യപ്രദേശ് സ്വദേശിയായ രാജേഷ് ധ്രുവേ (25 വയസ്സ്), പിപ്ലാഹ തോല, ബൈൻസ്‌വാഹി , ഗൂഗ്രി താലൂക്ക്, മാൻഡ്ല ജില്ല എന്നയാളെContinue Reading

ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ മാർച്ചും ധർണ്ണയുമായി എൽഡിഎഫ്; അധികാരം പങ്കിടൽ മാത്രമാണ് നഗരസഭയിൽ നടക്കുന്നതെന്ന് വിമർശനം ഇരിങ്ങാലക്കുട : നഗരസഭ ഭരണത്തിനെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയുമായി എൽഡിഎഫ് . കാൽ നൂറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിൽ അധികാരം പങ്കിടൽ മാത്രമാണ് കൃത്യമായി നടക്കുന്നതെന്നും റോഡുകൾ എല്ലാം തകർന്ന് കിടക്കുകയാണെന്നും പ്രധാന പദ്ധതികൾ ഒന്നും യാഥാർഥ്യമായിട്ടില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് നഗരസഭ മന്ദിരത്തിന്Continue Reading

പുല്ലൂർ നാടകരാവിന് കൊടിയിറങ്ങി ഇരിങ്ങാലക്കുട : ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയുടെ ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചുകൊണ്ട് അരങ്ങേറിയ പുല്ലൂർ നാടക രാവിന് കൊടിയിറങ്ങി. ടൗൺ ഹാളിൽ നടന്ന സമാപന ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് മുഖ്യാതിഥിയായിരുന്നു ചമയം പ്രസിഡണ്ട് എ.എൻ രാജൻ അധ്യക്ഷത വഹിച്ചു. സിനിമാനടൻ കോട്ടയം രമേശ്,Continue Reading

സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി വിദ്യാർഥികൾക്കായി ചലച്ചിത്രാസ്വാദനശില്പശാല; ക്ലാസ്സിക് ചിത്രങ്ങളുടെ കാഴ്ചകൾ വ്യത്യസ്തമായ ദേശക്കാഴ്ചകളിലേക്കും സംസ്കാരങ്ങളിലേക്കുള്ള യാത്രയാണെന്ന് സംവിധായകൻ ജിതിൻ രാജ്   ഇരിങ്ങാലക്കുട : അനന്തമായ സാധ്യതകൾ ഉള്ള മേഖലയാണ് സിനിമയെന്നും ക്ലാസ്സിക് ചിത്രങ്ങളുടെ കാഴ്ചകൾ വ്യത്യസ്തമായ ദേശക്കാഴ്ചകളിലേക്കും സംസ്കാരങ്ങളിലേക്കുള്ള യാത്രയാണെന്നും സംവിധായകൻ ജിതിൻ രാജ് അഭിപ്രായപ്പെട്ടു. സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ഫിലിംContinue Reading

ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ കരിയർ, തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായുള്ള ” മിനി ദിശ ” ഒക്ടോബർ 3, 4 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ഉന്നത പഠനത്തിനും തൊഴിൽ കണ്ടെത്തുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ” മിനി ദിശ ” യുടെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതല പരിപാടി ഒക്ടോബർ 3, 4 തീയതികളിൽ എസ് എൻ എച്ച് എസ്Continue Reading