കയ്യടികൾ നേടി “വിക്ടോറിയ “; ചിത്രം നേടിയത് പന്ത്രണ്ട് അവാർഡുകൾ   ഇരിങ്ങാലക്കുട : അഭിനന്ദനങ്ങൾ എറ്റ് വാങ്ങി ” വിക്ടോറിയ “. അന്തർദേശീയ ബഹുമതികൾ അടക്കം പന്ത്രണ്ട് അവാർഡുകൾ നേടിയ മലയാള ചിത്രം വിക്ടോറിയ ഇരിങ്ങാലക്കുട മാസ് മൂവീസിൽ പ്രദർശിപ്പിച്ചത് നിറഞ്ഞ സദസ്സിൽ. 2024 ലെ ഐഎഫ്എഫ്കെ യിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കെഎസ്എഫ്ഡിസി യാണ് നിർമ്മിച്ചത്.Continue Reading

അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീക്ക് ചിത്രം ” അർക്കേഡിയ ” ഇന്ന്  വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീക്ക് ചിത്രം ” അർക്കേഡിയ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 21 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മികച്ച ഡോക്ടറായി അറിയപ്പെടുന്ന ഡോ യാനിസുമൊപ്പം തീരദേശ റിസോർട്ടിലേക്ക് യാത്ര ചെയ്യുന്ന ന്യൂറോളജിസ്റ്റായ കാറ്റെറിനയുടെ ദൃശ്യങ്ങളോടെയാണ് 99 മിനിറ്റുള്ളContinue Reading

36-മത് തൃശ്ശൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവം; വർണ്ണാഭമായി ഘോഷയാത്ര   ഇരിങ്ങാലക്കുട : കലാമാമാങ്കത്തിന് മുന്നോടിയായി വർണ്ണാഭമായി ഘോഷയാത്ര. ഇരിങ്ങാലക്കുടയിൽ നവംബർ 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ 22 വേദികളിലായി അരങ്ങേറുന്ന 36- മത് തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സ്വർണ്ണക്കപ്പുമായി നടന്ന ഘോഷയാത്ര സെൻ്റ് മേരീസ് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് പട്ടണം ചുറ്റി മുഖ്യവേദിയായ ടൗൺ ഹാളിൽ സമാപിച്ചു. ഡിഡിഇContinue Reading

തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭ സ്ഥാനാർഥികളെ ഇടത്- വലത് മുന്നണികൾ ഇന്ന്  പ്രഖ്യാപിക്കും ഇരിങ്ങാലക്കുട : തദ്ദേശതിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള സ്ഥാനാർഥികളെ എൽഡിഎഫും യുഡിഎഫും ഇന്ന് പ്രഖ്യാപിക്കും. മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് ഇത്തവണ എൽഡിഎഫിൽ സീറ്റ് ധാരണയായിട്ടുള്ളത്. നിയോജക മണ്ഡലത്തിൽ നഗരസഭയിലും പഞ്ചായത്തുകളിലും വർധിച്ച സീറ്റുകളെ ചൊല്ലി സിപിഎം – സിപിഐ തർക്കങ്ങളാണ് കീറാമുട്ടിയായത്. മന്ത്രി ഡോ ആർ ബിന്ദു ഉൾപ്പെടെ മണിക്കൂറുകൾ നീണ്ട ചർച്ചകളിൽ പങ്കെടുത്തിരുന്നു. നഗരസഭയിൽ വർധിച്ച രണ്ട്Continue Reading

36- മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി ഓഫീസ് ബോയ്സ് സ്കൂളിൽ പ്രവർത്തനം തുടങ്ങി. ഇരിങ്ങാലക്കുട :നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിൻറെ സംഘാടക സമിതി ഓഫീസ് ഗവ.ബോയ്സ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ടൗൺ ഹാൾ മുഖ്യ വേദിയാക്കി കൊണ്ട് പട്ടണത്തിലെ വിവിധ സ്കൂളുകളിലെ 22 ഓളം വേദികളിലായിട്ടാണ് കലോൽസവം. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവുംContinue Reading

ജയിലിൽ വെച്ച് പരിചയപ്പെട്ട താണിശ്ശേരി സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താണിശ്ശേരി പുതുപ്പാറ വീട്ടിൽ ഷാജിയെ (49) കത്തി കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും1500 രൂപ വില വരുന്ന ഫോണും 3000 രൂപ വിലയുള്ള രണ്ട് വാച്ചുകളും 4000 രൂപയും കവർന്ന കേസിലെ പ്രതി പുത്തൻചിറ കോവിലകത്ത് പറമ്പിൽ ഫസൽ (18) നെContinue Reading

തുറുകായ്കുളത്തിനെ വീണ്ടെടുക്കാൻ കൈകോർത്ത് പ്രാദേശിക ഭരണകൂടവും ജനപ്രതിനിധിയും തൊഴിലുറപ്പ് തൊഴിലാളികളും; നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത് 44 ലക്ഷത്തോളം രൂപ   ഇരിങ്ങാലക്കുട : കാട് പിടിച്ച് കിടന്നിരുന്ന കുളത്തിനെ നവീകരിക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും പ്രാദേശിക ഭരണകൂടവും ജനപ്രതിനിധിയും തൊഴിലുറപ്പ് തൊഴിലാളികളും റെസിഡൻസ് അസോസിയേഷനും കൈകോർത്തപ്പോൾ സാധ്യമായത് ഒരു എക്കറോളം വിസ്തൃതിയുള്ള കുളത്തിൻ്റെ വീണ്ടെടുപ്പ്. നഗരസഭയിലെ പൊറത്തിശ്ശേരി മേഖലയിൽ വാർഡ് 35 ലെ തുറുകായ് കുളത്തിൻ്റെ പുനർജന്മത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്Continue Reading

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഹിന്ദി ചിത്രം ” ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ” നാളെ വൈകീട്ട് 6 ന് റോട്ടറി മിനി എസി ഹാളിൽ   ഇരിങ്ങാലക്കുട : 29- മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്ത 2025 ലെ ഹിന്ദി ചിത്രം ” ഹ്യൂമൻസ് ഇൻ ദി ലൂപ്പ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 7Continue Reading

തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്കിന് വീണ്ടും തിരിച്ചടി; നടത്തിപ്പ് ചുമതലയിൽ നിന്നും കുടുംബശ്രീ ഒഴിഞ്ഞു.   ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും തിരിച്ചടി. നടത്തിപ്പിൽ നിന്ന് കുടുംബശ്രീയും ഒഴിഞ്ഞു. 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവർത്തനം നഗരസഭയിലെ താത്കാലികContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വെൽനസ്സ് സെൻ്റർ കരുവന്നൂരിൽ തുടങ്ങി; പ്രധാനമന്ത്രിക്ക് അഭിനന്ദങ്ങൾ നേർന്ന് കൊണ്ട് സെൻ്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് നീക്കിയതിൽ പ്രതിഷേധം.   ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി നിവാസികൾക്ക് പ്രാഥമിക ചികിൽസകൾ തേടാൻ ഇനി അർബൻ വെൽനെസ്സ് സെൻ്റർ. പതിമൂന്നാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 80 ലക്ഷത്തോളം രൂപയുടെ ഗ്രാൻ്റാണ് രണ്ട് വെൽനസ്സ് സെൻ്ററുകൾ തുടങ്ങാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇത് അനുസരിച്ച് വാർഡ് 29 കണ്ഠേശ്വരത്ത് 2023Continue Reading