പ്രഥമ ശ്രീകണ്ഠേശ്വരം ശിവരാത്രി പുരസ്കാരം ഡോ സദനം കൃഷ്ണൻകുട്ടിക്ക്   ഇരിങ്ങാലക്കുട : കലാരംഗത്തെ അതുല്യ പ്രതിഭകൾക്കായി ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്ര ഭരണ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ശിവരാത്രി പുരസ്കാരത്തിന് പ്രശസ്ത കഥകളി ആചാര്യനായ ഡോ സദനം കൃഷ്ണൻകുട്ടി അർഹനായി.   10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.   ശിവരാത്രി ദിനമായ ഫെബ്രുവരി 26ന് വൈകീട്ട് 6.50ന് ക്ഷേത്രാങ്കണത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ക്ഷേത്രം തന്ത്രിContinue Reading

അവിട്ടത്തൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക് . ഇരിങ്ങാലക്കുട : അവിട്ടത്തൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക്. ഫെബ്രുവരി 21, 22 തീയതികളിലായി നടക്കുന്ന ആഘോഷ പരിപാടികൾ 21 ന് വൈകീട്ട് 4. 30 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി, പ്രധാന അധ്യാപികContinue Reading

ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 8 മുതൽ 14 വരെ ; നവീകരിച്ച ലോഗോ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട : പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള. ചലച്ചിത്ര അക്കാദമി, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രമേള എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി 29-മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയതടക്കംContinue Reading

പശ്ചിമഘട്ടത്തിൽ നിന്ന് രണ്ട് പുതിയയിനം തുമ്പികളെ കണ്ടെത്തി ; ഗവേഷണം ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി ശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ . ഇരിങ്ങാലക്കുട : കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിർത്തി ഗ്രാമങ്ങളിൽ നിന്ന് പുതിയ രണ്ടിനം കടുവാത്തുമ്പികളെ ക്രൈസ്റ്റ് കോളേജിലെ ഗവേഷക സംഘം കണ്ടെത്തി. കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലൻത്തുമ്പികളാണ് കടുവാത്തുമ്പി കുടുംബത്തിൽ ഉള്ളത്. ഇതിലെ നീളൻ പിൻകാലുകളുള്ള മീറോഗോമ്ഫസ് (Merogomphus) എന്ന ജനുസ്സിൽ നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്.Continue Reading

ഇരിങ്ങാലക്കുട : 63 -മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയറ്റ് കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ് ക്രൈസ്റ്റ് ഫുട്ബോൾ മൈതാനിയിൽ ഫെബ്രുവരി 20 ന് ആരംഭിക്കും; പങ്കെടുക്കുന്നത് പ്രമുഖ 16 ടീമുകൾ. ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഇൻ്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെൻ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 20 മുതൽ 24 വരെയായി ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻ്റിൽ കഴിഞ്ഞ വർഷത്തെContinue Reading

വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ വ്യാപാരികളുടെ ധർണ്ണ. ഇരിങ്ങാലക്കുട : വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, മാലിന്യങ്ങളുടെ തോത് അനുസരിച്ച് ഹരിതകർമ്മസേനയുടെ ഫീസ് ക്രമീകരിക്കുക, ലൈസൻസ് പുതുക്കാനുള്ള അനാവശ്യ നിബന്ധനകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ ഓഫീസിന് മുന്നിൽ വ്യാപാരികളുടെ ധർണ്ണ. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ സമിതി ജില്ലാ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻContinue Reading

വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും; ഇരുപത് കഥകൾ തിരഞ്ഞെടുത്തത് ആയിരത്തോളം എൻട്രികളിൽ നിന്നും ഇരിങ്ങാലക്കുട : വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള ചെറുകഥ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും. ” പ്രണയത്തിന് വേണ്ടിയുള്ള എഴുത്ത് ” എന്ന വിഷയം ആസ്പദമാക്കി പ്രസാധകരായContinue Reading

ചോളവുമായി വന്ന ലോറി ചരിഞ്ഞ് ചോളം റോഡിൽ വീണു; ഗതാഗതം നിയന്ത്രിച്ച് പോലീസ് . ഇരിങ്ങാലക്കുട : ചാലക്കുടിയിൽ നിന്നും ചോളവുമായി വന്ന ലോറി ചരിഞ്ഞ് ചോളം റോഡിൽ വീണു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ചാലക്കുടിയിലെ എഫ്സിഐ ഗോഡൗണിൽ നിന്നും ഇരിങ്ങാലക്കുട കെ എസ്ഇ കമ്പനിയിലേക്ക് ചോളവുമായി എത്തിയ ലോറിയാണ് ചരിഞ്ഞത്. ചരിഞ്ഞുള്ള യാത്രയും ചോളം ചാക്കുകളിൽ നിന്നും വീഴുന്നതും കണ്ട വഴിയാത്രക്കാർ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഡ്രൈവർContinue Reading

എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവത്തിന് ഫെബ്രുവരി 14 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 14 മുതൽ 21 വരെ ആഘോഷിക്കും. 14 ന് രാത്രി 8 നും 8.30 നും മധ്യേ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര ഉൽസവത്തിന് കൊടിയേറ്റുമെന്ന് സമാജം ഭരണ സമിതി പ്രസിഡണ്ട് എടച്ചാലി പീതാംബരൻ, സെക്രട്ടറി മുരളി മണക്കാട്ടുപടി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രContinue Reading

കുപ്രസിദ്ധ കുറ്റവാളിയും പതിനഞ്ചോളം കേസ്സുകളിലെ പ്രതിയുമായ പൊറത്തിശ്ശേരി സ്വദേശി ഡ്യൂക്ക് പ്രവീൺ പിടിയിൽ ഇരിങ്ങാലക്കുട :കാട്ടൂർ പോലീസ് സ്റ്റേഷനിൽ തല്ല് കേസ്സിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന പൊറത്തിശ്ശേരി മുതിരപറമ്പിൽ @ഡ്യൂക്ക് പ്രവീൺ എന്ന പ്രവീൺ (28) അറസ്റ്റിൽ. തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസി ൻ്റെ നിർദ്ദേശ പ്രകാരം കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ബൈജു ഇ ആർ ന്റെContinue Reading