കേരള കോൺഗ്രസ് വേളൂക്കര മണ്ഡലം സമ്മേളനം ആഗസ്റ്റ് 30 ന് ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സ് വേളൂക്കര മണ്ഡലം സമ്മേളനം ആഗസ്റ്റ് 30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. 3.30 ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഡോ തോമസ് ഉണ്ണിയാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി സിജോയ് തോമസ്, മണ്ഡലം പ്രസിഡൻ്റ് ജോൺസൻ കോക്കാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന , ജില്ലാContinue Reading

ഓണം സ്പെഷ്യൽ ഡ്രൈവ്; മയക്കുമരുന്നുമായി പെരിഞ്ഞനം, ഒറ്റപ്പാലം സ്വദേശികൾ ഇരിങ്ങാലക്കുട എക്സൈസിൻ്റെ പിടിയിൽ ഇരിങ്ങാലക്കുട:ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിൽ മെത്താംഫിറ്റാമിനുമായി പെരിഞ്ഞനം ഓണപ്പറമ്പ് കാതിക്കോടത്ത് വീട്ടിൽ നകുൽ( 20 വയസ്സ് ) , പെരിഞ്ഞനം പഞ്ചാര വളവ് കറുത്ത വീട്ടിൽ അശ്വിൻ (24 വയസ്സ് ), ഒറ്റപ്പാലം നെല്ലായ എഴുവംതല പൂളക്കുന്നത്ത് ഫാസിൽ (22 വയസ്സ് ) എന്നിവരെ ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നീനു മാത്യുവുംContinue Reading

കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിൽ മോഷണം; ഒന്നേകാൽ ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണമാലയും പതിനായിരത്തോളം രൂപയും മോഷ്ടാക്കൾ കവർന്നു. ഇരിങ്ങാലക്കുട : കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിൽ മോഷണം. ഓഫീസിൽ മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാലയും പണവും മോഷ്ടാക്കൾ കവർന്നു. പുലർച്ചെ നാലരയോടെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് ഓഫീസ് മുറി തുറന്ന് നിലയിൽ കണ്ടത്. ഉടനെ ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഓഫീസ് മുറിContinue Reading

കേരള കോൺഗ്രസ്സിന്റെ 100 കുടുംബസംഗമങ്ങൾക്ക് ആളൂരിൽ തുടക്കമായി ഇരിങ്ങാലക്കുട : തദ്ദേശ , നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേരളകോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടത്തുന്ന 100 കുടുംബസംഗമങ്ങൾക്ക് തുടക്കമായി. കുടുംബസംഗമങ്ങളുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം ആളൂരിൽ ജോബി കുറ്റിക്കാടന്റെ വസതിയിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. ആളൂർ മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലംContinue Reading

പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം; പ്രതിക്ക് 78 വർഷം കഠിന തടവും 115000 രൂപ പിഴയും ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയായ എസ്.എൻ പുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ട് പടി വീട്ടിൽ 64 വയസ്സുകാരനായ ഇബ്രാഹിമിനെയാണ്, പോക്സോ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ. മിനി 78 വർഷം കഠിനContinue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ പുല്ലൂർ ഊരകം സ്വദേശികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് കണ്ട് പിടിച്ച് മാറ്റാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പുല്ലൂർ ഊരകം സ്വദേശികളും സഹോദരങ്ങളുമായContinue Reading

പട്ടണത്തിലെ ഓണാഘോഷങ്ങൾക്ക് നിറം പകരാൻ ഐസിഎൽ ഗ്രൂപ്പും; ഐസിഎൽ ” ഒന്നിച്ചോണം പൊന്നോണം ” സെപ്തംബർ 2 ന് ഇരിങ്ങാലക്കുട : ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറം നൽകാൻ ഐസിഎൽ ഗ്രൂപ്പും. ഐസിഎൽ മാനേജ്മെൻ്റും ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ‘ ഒന്നിച്ചോണം പൊന്നോണം’ സെപ്തംബർ 2 ന് നഗരത്തിൽ നടക്കും. വൈകീട്ട് 4 ന് പട്ടണവീഥികൾക്ക് ആവേശം പകർന്ന് വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെ ആഘോഷങ്ങൾ ആരംഭിക്കുമെന്ന് ഐസിഎൽ ചെയർമാനും എംഡിയുമായ അഡ്വ കെContinue Reading

സിൽവർ ജൂബിലി വർഷത്തിൽ ഒരു കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുട സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ . ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനത്തിൻ്റെ 25 വർഷം പൂർത്തിയാക്കുന്നു. ലാബുകളുടെ നവീകരണം, 25 കിലോ വാട്ട് സോളാർ പ്ലാൻ്റ്, എല്ലാ ക്ലാസ് മുറികളിലും ടൈൽ വിരിച്ച് വ്യത്തിയാക്കൽ, ഓഫീസ് നവീകരിക്കൽ, ഇൻഡോർ സ്റ്റേഡിയം തുടങ്ങിContinue Reading

അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിൽ തട്ടിയതിനെ ചോദ്യം ചെയ്തതിന് കാർ ഉടമയെ മർദ്ദിച്ച കേസിൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു ഇരിങ്ങാലക്കുട : അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിൽ തട്ടിയതിനെ ചോദ്യം ചെയ്ത കാർ യാത്രക്കാരനെ മർദ്ദിച്ച കേസിൽ ബസ്സ് ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ആഗസ്റ്റ് 19 ന് രാവിലെ 9.30Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ തൊഴിൽ മേളയിൽ തൊഴിൽ നേടിയത് 48 പേർ ; 211 പേർ കമ്പനികളുടെ ഷോർട്ട് ലിസ്റ്റുകളിലും. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാന സർക്കാരിന്റെയും വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെയും ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ പ്രാദേശിക തൊഴിൽ മേളയിലൂടെ തൊഴിൽ നേടിയത് 48 പേർ. തൊഴിൽ അന്വേഷകരായി എത്തിയ 304 പേരിൽ 211 പേർ പങ്കെടുത്ത 32 കമ്പനികളുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ടൗൺ ഹാളിൽ നടന്ന തൊഴിൽContinue Reading