മാർ തോമ ശ്ലീഹായുടെ ഭാരത പ്രവേശനത്തിൻ്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ഡിസംബർ 6 ന്

മാർ തോമ ശ്ലീഹായുടെ ഭാരത പ്രവേശനത്തിൻ്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂർ മാർത്തോമ തീർത്ഥാടനവും ഡിസംബർ 6 ന്

ഇരിങ്ങാലക്കുട : മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിൻ്റെ പത്തൊമ്പതാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂർ മാർത്തോമ തീർത്ഥാടനവും ഡിസംബർ 6 ന് നടക്കും. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറായിരത്തോളം പ്രതിനിധികൾ കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന സാന്തോം സ്ക്വയറിൽ അന്നേ ദിവസം 11 ന് എത്തിച്ചേരുമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു . ഇരിങ്ങാലക്കുട , പുത്തൻചിറ , മാള മേഖലകളിൽ നിന്ന് അന്ന് രാവിലെ 6.30 ന് തീർത്ഥാടന പദയാത്രകൾ ആരംഭിക്കും. 11 ന് നടക്കുന്ന ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യും. കലാവിരുന്നിനും സ്‌നേഹവിരുന്നിനും ശേഷം അഴീക്കോട് പൊന്തിഫിക്കൽ തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും ഉണ്ടാകുമെന്ന് ബിഷപ്പ് അറിയിച്ചു. വികാരി ജനറാൾമാരായ മോൺ . ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ, മോൺ. ആൻ്റു ആലപ്പാടൻ, ഫാ ഷാജു ചിറയത്ത് , ഫാ ലിജോ കോങ്കോത്ത്, ഫാ റിജോ ആലപ്പാട്ട്, ഫാ ജിജോ വാകപറമ്പിൽ , ജിയോ വട്ടേക്കാടൻ, ജിക്സൻ നട്ടേക്കാടൻ , ജോസ് മാത്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു 

Please follow and like us: