പത്മജ്യോതി പുരസ്കാരങ്ങൾ മനുമാസ്റ്റർക്കും കെ എസ് സുധാമനും

പല്ലാവൂർ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങൾ മനു മാസ്റ്റർക്കും കെ എസ് സുധാമനും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല്ലാവൂർ സമിതിയുടെ പത്മജ്യോതി പുരസ്‌കാരങ്ങൾക്ക് നാട്യഗുരു മനു മാസ്റ്ററും മൃദംഗ വിദ്വാൻ കെ എസ് സുധാമനും അർഹരായി. 75000 രൂപയും ഫലകവും പ്രശസ്തി പത്രവും അംഗവസ്ത്രവും മനു മാസ്റ്റർക്കും 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അംഗവസ്ത്രവും സുധാമനും നവംബർ 3 ന് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നടക്കുന്ന പല്ലാവൂർ താളവാദ്യ മഹോൽസവത്തിൻ്റെ സമാപന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

Please follow and like us: