ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ” ഹരിത വസന്തം” പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന “ഹരിതവസന്തം2026-27” പറപ്പൂക്കര പഞ്ചായത്തിൽ തുളസി ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ കൃഷിസ്ഥലത്ത് പച്ചക്കറി തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ സിൻസി കെ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ സ്വാഗതവും കൃഷി ഓഫീസർ അനീറ്റ എം.ആർ നന്ദിയും പറഞ്ഞു. പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂർ, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ കർഷക കുടുംബശ്രീ ഗ്രൂപ്പുകൾക്ക് പച്ചക്കറി – തൈകൾ നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തക്കാളി, മുളക്,വെണ്ട,പയർ എന്നിവയോടൊപ്പം ക്യാബേജ്, കോളിഫ്ലവർ, ബീറ്റ്റൂട്ട് എന്നിങ്ങനെയുള്ള ശീതകാല പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.















