പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളേജ് ഗവേഷകർ ; കണ്ടെത്തിയത് നെല്ലിയാമ്പതി വനമേഖലയിൽ നിന്ന്
ഇരിങ്ങാലക്കുട : ഇന്ത്യയുടെ ജൈവവൈവിധ്യത്തിലേക്ക് ഒരു നിശാശലഭം കൂടി. നൊക്ടൂയ്ടെ കുടുംബത്തിലെ എക്പാഷ്യ സ്പികുലീവാൽവ (Ecpatia spiculivalva) എന്ന നിശാശലഭത്തെയാണ് ഗവേഷകർ കണ്ടെത്തിയത്. ക്രൈസ്റ്റ് കോളേജിലെ എൻ്റമോ ടാക്സോണമി ലാബിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജോസ്‌ലിൻ ട്രീസ ജേക്കബും ഗവേഷണ മോധാവിയും, ജന്തുശാസ്ത്ര വിഭാഗം അസ്സി. പ്രഫസറുമായ ഡോ. അഭിലാഷ് പീറ്ററുമാണ് ഈ കണ്ടെത്തലിന് പിന്നിൽ. പാലാക്കാട് ജില്ലയിൽ നെല്ലിയാമ്പതി വനമേഖലയിൽ നിന്നാണ് നിശാശലഭത്തെ ഗവേഷകർ കണ്ടെത്തിയത്. ഇന്ത്യയ്ക്കു പുറമെ തായ്ലൻ്റുലുമാണ് ഇവ കാണപ്പെടുന്നത്. ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ വേണ്ടി ആൺ നിശാശലഭത്തിൻ്റ വിശദമായ ടാക്സോണമിക് വിവരണം ഈ പഠനത്തിൽ നൽകിയിട്ടുണ്ട്.
അന്തരാഷ്ട്ര ജേർണലും, സ്കോപ്പസ് ഇൻഡക്സഡുമായ ശിലാപിൻ്റെ (Shilap) സെപ്തംബർ ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്















