ഇന്ത്യൻ ബാർ കൗൺസിലിനെ ജനാധിപത്യവൽക്കരിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ തൃശ്ശൂർ ജില്ലാ സമ്മേളനം

ഇന്ത്യൻ ബാർ കൗൺസിലിനെ ജനാധിപത്യവൽക്കരിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ തൃശ്ശൂർ ജില്ലാ സമ്മേളനം

 

ഇരിങ്ങാലക്കുട : ഇന്ത്യൻ ബാർ കൗൺസിലിനെ ജനാധിപത്യവൽക്കരിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് അധികാരം നൽകണമെന്നും ഇന്ത്യൻ ലോയേഴ്സ് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ കെ നാരായണൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് കെ അനിൽകുമാർ, ലതാ ടി തങ്കപ്പൻ , കെ കെ നാസർ. ടി പി രമേഷ് , സെക്രട്ടറി ദിലീപ്കുമാർ, സന്തോഷ് കുമാർ, അഡ്വക്കേറ്റ് കെ അനിൽകുമാർ, അഡ്വ വി പി ലിസൻ , തുടങ്ങിയവർ സംസാരിച്ചു . പി സുനിൽ (പ്രസിഡൻ്റ്) സി.ജെ. ബിമൽ (സെക്രട്ടറി) ഡിനി ലക്ഷ്മണൻ ( ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന 41 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു . സംഘാടക സമിതി ചെയർമാൻ അഡ്വ കെ. ആർ വിജയ സ്വാഗതവും അഡ്വ വി.പി ലിസനും നന്ദിയും പറഞ്ഞു.

Please follow and like us: