അഖില കേരള പുലയോദ്ധാരണ സഭയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 28 ന്
ഇരിങ്ങാലക്കുട : അഖില കേരള പുലയോദ്ധാരണ സഭയുടെ നേതൃത്വത്തിൽ 164 -ാം മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം ആഗസ്റ്റ് 28 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. രണ്ട് മണിക്ക് ആരംഭിക്കുന്ന പരിപാടികൾ സംസ്ഥാന യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ ടി ബി അംബരീഷ് , സംസ്ഥാന പ്രസിഡൻ്റ് എ കെ ഷിബു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ, നഗരസഭ ചെയർമാൻ എം പി ജാക്സൻ തുടങ്ങിയവർ പങ്കെടുക്കും. നാടൻ പാട്ട് , വീരനാട്യം, പൂക്കള മത്സരം എന്നിവ തുടർന്ന് നടക്കും. ജനറൽ സെക്രട്ടറി യു കെ സദാനന്ദൻ , കെ വി ബാബുരാജ്, പി സി ആനന്ദൻ , ഐ കെ ചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു















