മേഖലയിലെ ശ്രീനാരായണഗുരുദേവജയന്തി ആഘോഷങ്ങൾ

മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

 

ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലകളിലെ ശാഖായോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 ന് നടത്തുന്ന ശ്രീനാരായഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പതാക ഉയർത്തൽ, സർവ്വൈശ്വരപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകീട്ട് 3 മണിക്ക് ശ്രീകൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് നിന്ന് താളമേളവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര 5 മണിയോടെ ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. ഘോഷയാത്രയിൽ 10000 ത്തോളം പേർ പങ്കെടുക്കുമെന്ന് എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, സമാജം പ്രസിഡണ്ട് കിഷോർകുമാർ നടുവളപ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.തുടർന്ന് ശ്രീനാരായണ ഹാളിൽ ചേരുന്ന പൊതുസമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനാനന്തരം തിരുവാതിരക്കളിയും കലാപരിപാടികളും അരങ്ങേറും. യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ , സമാജം ട്രഷറർ വേണു തോട്ടുങ്ങൽ, സജീവൻ എലിഞ്ഞിക്കോടൻ, കുട്ടപ്പൻ കണ്ണാംകുളം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: