ഭക്തി സാന്ദ്രമായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ആനയൂട്ട്
ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ആനയൂട്ട്. കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു മുമ്പിൽ നടന്ന ആനയൂട്ടിന് മുന്നോടിയായി ക്ഷേത്രം തന്ത്രി അണിമംഗലം വല്ലഭൻ നമ്പൂതിരി യുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമവും ഗജപൂജയും നടന്നു. ദേവസ്വം ചെയർമാൻ അഡ്വ സി. കെ.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ, ബ്ലോക്ക് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ എന്നിവർ ആശംസകൾ നേർന്നു. ദേവസ്വം മെമ്പർമാരായ ഡോക്ടർ മുരളി ഹരിതം, അഡ്വ. കെ ജി അജയകുമാർ , വി .സി . പ്രഭാകരൻ, രാഘവൻ മുളങ്ങാടൻ അഡ്മിനിസ്റ്റേട്രർ ജി എസ് രാധേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നൂറുകണക്കിന് ഭക്തജനങ്ങളാണ് ആനയൂട്ടിന് പങ്കാളികളായത്.
ഗജ പൂജയ്ക്കും , ആനയൂട്ടിനും 11 ആനകൾ പങ്കെടുത്തു.















