കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം

രൂപത കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ആദരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും രൂപത മതബോധന പരീക്ഷയിൽ ഒ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു. സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന ചടങ്ങ് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡേവീസ് ഊക്കൻ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ വൈദ്യരത്ന അവാർഡ് നേടിയ ഡോ.ഫിന്റോ ഫ്രാൻസിസ്, കർമ്മ ശ്രേഷ്ഠ അവാർഡ് നേടിയ ഡോ. ആൽബിൻ ജോസ് ടി, സംഘടന വൈഭവ് അവാർഡിനർഹനായ പത്രോസ് വടക്കുംഞ്ചേരി എന്നിവർക്കുള്ള അവാർഡ് ദാനവും ബിഷപ്പ് നിർവഹിച്ചു. രൂപത വികാരി ജനറാൾ മോൺ ആന്റു ആലപ്പാടൻ, രൂപത ഡയറക്ടർ ഫാ.ലിജു മഞ്ഞപ്രക്കാരൻ, സെന്റ് ജോസഫസ് കോളേജ് പ്രിൻസിപ്പൽ സി. ബ്ലെസി, സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി തൊമ്മാന, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, വൈസ് പ്രസിഡന്റുമാരായ റിന ഫ്രാൻസിസ്,ജോസഫ് തെക്കൂടൻ, കത്തീഡ്രൽ പ്രസിഡന്റ് സാബു കൂനൻ എന്നിവർ പ്രസംഗിച്ചു

Please follow and like us: