പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ

തൃശ്ശൂർ റൂറൽ ജില്ലയിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

 

ഇരിങ്ങാലക്കുട : സംസ്ഥാന പോലീസ് സേനയിലെ മികച്ച സേവനവും സമർപ്പണവും പ്രതിബദ്ധതയും കാഴ്ചവെച്ച തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥർ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായി.ജോബി ജെ. ശങ്കുരിക്കൽ (സബ് ഇൻസ്പെക്ടർ, സൈബർ പോലീസ് സ്റ്റേഷൻ),ധനേഷ് സി. ജി. (എ.എസ്.ഐ, കാട്ടൂർ പോലീസ് സ്റ്റേഷൻ),സോണി പി. എക്സ്. (എസ്.സി.പി.ഒ, ആളൂർ പോലീസ് സ്റ്റേഷൻ),സജീഷ് കുമാർ പി. കെ. (എസ്.സി.പി.ഒ, കൊടകര പോലീസ് സ്റ്റേഷൻ, വിനീഷ് സി. വി. (എസ്.സി.പി.ഒ, മലക്കപ്പാറ പോലീസ് സ്റ്റേഷൻ, മണി ഇ. എസ്. (സി.പി.ഒ, ലീഗൽ സെൽ) ,ഷിന്റോ കെ. ജെ. (എസ്.സി.പി.ഒ, കൺട്രോൾ റൂം കൊടുങ്ങല്ലൂർ) എന്നിവർക്കാണ് അംഗീകാരങ്ങൾ ലഭിച്ചത്.

Please follow and like us: