ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടന്റെ എം എൽ എ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
ഇരിങ്ങാലക്കുട: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുകളിൽ അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ ഓഫീസിന്റെ ഉദ്‌ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ എം.പി.ജാക്സൺ, സോണിയ ഗിരി, കെ.കെ.ശോഭനൻ, ആന്റോ പെരുമ്പുള്ളി, ടി.വി ചാർളി, സതീഷ് വിമലൻ, കെ.എ റിയാസുദ്ദീൻ, മിനി മോഹൻദാസ്, റോക്കി ആളൂക്കാരൻ, പി.ബി.മനോജ് എന്നിവർ പ്രസംഗിച്ചു.















