ഇരിങ്ങാലക്കുടയിൽ എം സി ജോസഫ് അനുസ്മരണം

ഇരിങ്ങാലക്കുടയിൽ യുക്തിവാദി എം സി ജോസഫ് അനുസ്മരണ സമ്മേളനം; എം സി ജോസഫ് മുന്നോട്ട് വച്ച ചിന്താ പദ്ധതികൾ തിരിച്ച് പിടിക്കണമെന്ന് എം പി സുരേന്ദ്രൻ

ഇരിങ്ങാലക്കുട : യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്നും എം.സി യുടേത് ഒരുചിന്താ പദ്ധതിയാണെന്നും ആ ശൈലി തിരിച്ചു പിടിക്കണമെന്നും കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ . കേരള യുക്തിവാദിസംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ് എസ് ഹാളിൽ നടത്തിയ യുക്തിവാദി എം.സി ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ അഡ്വ.കെ.എൻ അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. എഴുത്തുകാരൻ

ഇ ഡി ഡേവീസ് എം.സി അനുസ്മരണം നടത്തി. യുക്തിരേഖ മാനേജർ അഡ്വ കെ.ഡി ഉഷ , ജസ്റ്റിൻ ഇവലൂഷണിസ്റ്റ്, അനിൽ പരക്കാട്, ജില്ലാ പ്രസിഡണ്ട് സജ്ജൻ കാക്കനാട്, സെക്രട്ടറി എ ആർ സതീഷ് എന്നിവർ സംസാരിച്ചു. മരണാനന്തര ശരീര അവയവദാനം ചെയ്തവർക്കുള്ള ഡോണർ കാർഡുകളുടെ വിതരണം യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ. ശക്തീധരൻ നിർവ്വഹിച്ചു.

Please follow and like us: