റവന്യൂ ജില്ലാ ശാസ്ത്രമേള; ലോഗോ പ്രകാശനം ചെയ്തു

റവന്യൂ ജില്ല ശാസ്‌ത്രമേള; ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : നവംബർ 5, 6 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന റവനൂ ജില്ല ശാസ്‌ത്രമേളയുടെ സംഘാടക സമിതി ഓഫീസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി നിർവ്വഹിച്ചു. കൗൺസിലർ മാഗി വിൻസൻ്റ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ ജോസ് ജെ. ചിറ്റിലപ്പിള്ളി, കൗൺസിലർ ഡെലി സിജു യോഹന്നാൻ , വിദ്യാഭ്യാസ ഉപസയറക്ടർ ഷൈല ടി , എ.ഡി. വി.എച്ച് എസ് എസ് . റഹീന . കെ. എ. , എച്ച് .എസ്. എസ്. കോഡിനേറ്റർ കെ. എ. വർഗ്ഗീസ്, ഡി.ഇ. ഒ. ഉഷ എം.വി , എ. ഇ. ഒ രാജീവ് എം. എസ് , ഡൊമിനിക്, വിജി. വി.വി. എന്നിവർ പ്രസംഗിച്ചു.

Please follow and like us: