ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നവംബർ 21 മുതൽ 29 വരെ; സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ അധ്യക്ഷത വഹിച്ച സംഘാടക സമിതി രൂപീകരണ യോഗം ഇരിങ്ങാലക്കുട പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. നവംബർ 21 മുതൽ 29 വരെ ബ്ലോക്ക് കേരളോത്സവം വിവിധ വേദികളിൽ വെച്ച് നടക്കും .പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മനു, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, പറപ്പൂക്കര ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു,ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബി.പവിത്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് ഹെഡ് അക്കൗണ്ടന്റ് സി.എസ്.സീജ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംഘാടക സമിതി ചെയർമാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണനെയും ജനറൽ കൺവീനറായി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ കെ. കെ നിഖിലിനേയും വർക്കിംഗ് ചെയർമാനായി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റിംഗ് കമ്മിറ്റി ചെയർപേഴസൺ വൃന്ദ അജിത് കുമാറിനേയും തെരഞ്ഞെടുത്തു
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്ത്കുമാർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിഖിൽ കെ. കെ. നന്ദിയും പറഞ്ഞു.















