ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോൽസവത്തിന് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവത്തിന് തിരി തെളിഞ്ഞു.

ഇരിങ്ങാലക്കുട : മൂന്ന് ദിവസങ്ങളിലായി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്‌ത്രോത്സവത്തിന് തിരി തെളിഞ്ഞു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി. കണ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ഡി ഇ ഒ എം.വി. ഉഷ, സ്കൂൾ മാനേജർ എം.കെ. മനോജ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരളവിക്രമൻ, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ ജോയ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ ദിലീപ്, ക്ഷേമകാര്യ കമ്മറ്റി ചെയർ പേഴ്‌സൺ ഈശ്വരി ജയൻ, ആരോഗ്യകാര്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി ഹജീഷ് ,പിടിഎ പ്രസിഡണ്ട് സജിത വിപിൻ, എച്ച് എസ് എസ് ജില്ലാ കോർഡിനേറ്റർ കെ. എ. വർഗ്ഗീസ്, വികസനസമിതി ഭാരവാഹികളായ എൻ പി രജനി ,ഡോ കെ.ആർ.സുധീർ ,ബി പി സി സരിത എ കണിച്ചായി ഡയറ്റ് ഫാക്കൽറ്റി എം.ആർ. സനോജ്, പ്രിൻസിപ്പാൾ കെ.എ.സീമ എച്ച് എം ഫോറം കൺവീനർ സിന്ധു മേനോൻ എന്നിവർ

സംസാരിച്ചു . നേരത്തെ നടന്ന ചടങ്ങിൽ എഇഒ എം എസ് രാജീവ് പതാക ഉയർത്തി .

Please follow and like us: