ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്റ്റ് കോളേജ് അധ്യാപകർ
ഇരിങ്ങാലക്കുട : ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്റ്റ് കോളേജ് അധ്യാപകർ. എകെപിസിടിഎ കോളേജ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കോളേജ് ഗേറ്റിന് മുന്നിൽ പരിപാടി സംഘടിപ്പിച്ചത്. സെക്രട്ടറി ബിബിൻ തോമസ്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം മൂവിഷ് കെ എസ് , ജില്ലാ കൗൺസിൽ അംഗം ബിൻ്റു കല്യാൺ , ലിഷ കെ കെ , തരുൺ ആർ, ജാവിയ ജോസ് , അജിത്ത് ആർ, അനൂപ്കുമാർ , അഖിൽ തോമസ്, എഡ്വിൻ ജോസ്, മഞ്ജു എൻ ജെ, ശ്രീവിദ്യ വി വി എന്നിവർ പങ്കെടുത്തു















