വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിൽ ഊട്ടുതിരുന്നാൾ ജൂലൈ 28 ന്

വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിൽ ഊട്ടുതിരുനാൾ ജൂലൈ 28 ന്

ഇരിങ്ങാലക്കുട : വല്ലക്കുന്ന് വിശുദ്ധ അൽഫോൺസാ ദൈവാലയത്തിലെ ഊട്ടു തിരുനാൾ ജൂലൈ 28 ന് ആഘോഷിക്കും. 28 ന് രാവിലെ 6.15, 8 , 10.30 , വൈകീട്ട് 5 എന്നീ സമയങ്ങളിൽ കുർബാന ഉണ്ടായിരിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ ലിൻസറ്റൻ ഒലക്കേങ്കിൽ കാർമ്മികത്വം വഹിക്കും. 7.30 മുതൽ വൈകീട്ട് 5 വരെ നടക്കുന്ന നേർച്ച ഊട്ടിൽ 30000 പേർ പങ്കെടുക്കുമെന്ന് വികാരി ഫാ ഷാജു കാച്ചപ്പിള്ളി, ജനറൽ കൺവീനർ ബാബു ആൻ്റണി പള്ളിപ്പാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . സംഘാടകരായ സജി കോക്കാട്ട് , ജിക്സോ ലോനപ്പൻ കോരേത്ത്, ജോൺസൻ കോക്കാട്ട് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: