തുമ്പൂരിൽ ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി

തുമ്പൂരിൽ ഞാറ്റുവേല ഉത്സവമേളത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്തും തുമ്പൂർ സർവീസ് സഹകരണബാങ്കും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ഉത്സവമേളത്തിന് തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഹകരണ ജോയിന്റ് രജിസ്റ്റാർ പി. രാമചന്ദ്രൻ വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോർഡിനേറ്റർ ടി എസ് സജീവൻ മാസ്റ്റർ,വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സല ബാബു, കൊറ്റനെല്ലൂർ ഫാത്തിമ മാതാ ചർച്ച് വികാരി റവ. ഫാദർ വർഗീസ് ചാലിശ്ശേരി, ബാലൻ അമ്പാടത്ത് , വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉജിത സുരേഷ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ്‌ ഐക്കരപറമ്പിൽ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമിത സുധീന്ദ്രൻ, ബ്ലോക്ക് മെമ്പർ ഗീത മനോജ്‌, വാർഡ് മെമ്പർ മാരായ ഷാറ്റോ കുര്യൻ, സനിജ സന്തോഷ്‌, കൃഷി ഓഫീസർ പി. ഓ. തോമസ്, മുൻ പ്രസിഡണ്ടുമാരായ കെ. വി. മോഹനൻ, ശശിധരൻ ആക്കപ്പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനർ ലാൽ വട്ടപറമ്പിൽ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.എസ്‌.മനോജ്‌നന്ദിയും പറഞ്ഞു.

Please follow and like us: