ടൗൺ ബാങ്കിലെ പ്രതിസന്ധി; ആശങ്ക വേണ്ടെന്ന് ബാങ്ക് മുൻ ഭരണസമിതി ചെയർമാൻ എം പി ജാക്സൻ

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും പ്രതിസന്ധി നീളില്ലെന്നും മറ്റ് ബാങ്കുകളുമായുള്ള ലയനം നിയമപരമായി നടക്കില്ലെന്നും ബാങ്ക് മുൻ ഭരണസമിതി ചെയർമാനും നഗരസഭ ചെയർമാനുമായ എം പി ജാക്സൻ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധി ബാങ്കിൽ ഇല്ലെന്നും മുൻ ഭരണസമിതി ചെയർമാനും നഗരസഭ ചെയർമാനുമായ എം പി ജാക്സൻ . ആറ് മാസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് താൻ പറഞ്ഞപ്പോഴാണ് ഭരണസമിതി പിരിച്ച് വിട്ടത്. 390 കോടി രൂപ ബാങ്കിൻ്റെ പക്കൽ സുരക്ഷിതമായി ഉണ്ട്. കിട്ടാക്കടങ്ങൾ വേറെയും. 442 കോടി മാത്രമാണ് കൊടുത്ത് തീർക്കാനുള്ളത്. 165 കോടി രൂപ റിസർവ് ആയി വച്ചിട്ടാണ് 50 കോടിയുടെ നഷ്ടം കാണിച്ചത്. മൂന്ന് മാസത്തിനുള്ളിൽ നിക്ഷേപർക്ക് 500 കോടി മടക്കി നൽകാൻ കഴിഞ്ഞു . എകപക്ഷീയമായി ഭരണസമിതി പിരിച്ച് വിട്ട നടപടിയിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടിട്ടുണ്ട്. മറ്റ് ബാങ്കുകളുമായുള്ള ലയനം നിയമപരമായി നടക്കില്ല. ഉയർന്ന ശമ്പളം പ്രതീക്ഷിക്കുന്ന ചില ജീവനക്കാരാണ് ലയനം എന്ന ആശയം പ്രചരിപ്പിക്കുന്നത്. പ്രതിന്ധി പരിഹരിക്കാനുള്ള വഴികൾ ജീവനക്കാർക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട് . ഇത് വരെ ജീവനക്കാർ അധ്വാനിച്ചിട്ടില്ല . ഉയർന്ന തുകകൾ ലോണായി നൽകി ജീവനക്കാർ കമ്മീഷൻ കൈപ്പറ്റി എന്ന് വെറുതെ പറയുന്നതാണ്. തൻ്റെയും സ്ഥാപനങ്ങളുടെയും പേരിൽ രണ്ട് കോടി രൂപ ബാങ്കിൽ നിക്ഷേപമുണ്ട്. പ്രശ്നമുണ്ടെങ്കിൽ തനിക്ക് പിൻവലിക്കാമായിരുന്നു. മൂന്ന് സമരങ്ങൾ ബാങ്കിന് മുന്നിൽ നടത്തിയിട്ടും മികച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ തന്നെ നഗരസഭയിൽ അധികാരത്തിലേറ്റി. 1300 കോടി രൂപയുടെ നിക്ഷേപം ബാങ്കിൽ എത്തിയതും തന്നോടുള്ള വിശ്വാസം കൊണ്ടാണ്. ഒരു വർഷത്തെ അന്വേഷണത്തിന് ശേഷവും തൻ്റെ പേരിൽ ഒരു പിഴവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിനെയും വിജിലൻസിനെയും കൊണ്ട് അന്വേഷിപ്പിക്കാമായിരുന്നു. പിണറായി വിജയൻ ആഭ്യന്തരമന്ത്രി കൂടിയായിരുന്നല്ലോ . ആർബിഐയ്ക്ക് ഇഡി, സിബിഐ എജൻസികളെയും കൊണ്ട് വരാമായിരുന്നു.ബാങ്കിൻ്റെ ഭരണ സമിതി പുനസ്ഥാപിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.വിഷയത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും പ്രതിസന്ധി അധികം നീളില്ലെന്നും എം ജാക്സൻ അറിയിച്ചു

Please follow and like us: