പ്ലസ് ടു പരീക്ഷാഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്കൂളുകൾക്ക് മികച്ച ജയം.
ഇരിങ്ങാലക്കുട : പ്ലസ് ടു പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. 282 കുട്ടികൾ പരീക്ഷ എഴുതിയ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 93 % വിജയവും 45 ഫുൾ എ പ്ലസും നേടി. 238 കുട്ടികൾ പരീക്ഷ എഴുതിയ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയവും 50 ഫുൾ എ പ്ലസും നേടി. ഇരിങ്ങാലക്കുട എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ 90 % വിജയവും 24 ഫുൾ എ പ്ലസും നേടി. നൂറ് വിദ്യാർഥികൾ പരീക്ഷ എഴുതിയ ഡോൺ ബോസ്കോ സ്കൂൾ 99 % വിജയവും 19 ഫുൾ എ പ്ലസും നേടി . ബോയ്സ് സ്കൂൾ 62 %വിജയവും രണ്ട് ഫുൾ എ പ്ലസും നേടി. 285 വിദ്യാർഥികൾ പരീക്ഷ എഴുതിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 82 % വിജയവും 17 ഫുൾ എ പ്ലസും നേടി. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ 72 % വിജയവും 3 ഫുൾ എ പ്ലസും നേടി. എടതിരിഞ്ഞി എച്ച്ഡിപി സ്കൂൾ 91 % വിജയവും 31 ഫുൾ എ പ്ലസും നേടി. നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂൾ 75. 5 % വിജയവും 13 ഫുൾ എ പ്ലസും നേടി . മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂൾ 91 % വിജയവും 5 ഫുൾ എ പ്ലസും നേടി. 95 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത് . അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂൾ 81 % വിജയവും 11 ഫുൾ എ പ്ലസും നേടി. കാട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ 81 % വിജയവും 6 ഫുൾ എ പ്ലസും നേടി. മാപ്രാണം ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂൾ 98 % വിജയവും 8 ഫുൾ എ പ്ലസും നേടി. 99 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. കാറളം വിഎച്ച്എച്ച്എസ് സ്കൂൾ 83 % വിജയവും 2 ഫുൾ എ പ്ലസും നേടി















