മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ കവിതാ സമാഹാരം ‘അൻപും അലിവും അല്പം അനുരാഗവും’ പ്രകാശനം ചെയ്തു
തൃശ്ശൂർ: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദുവിൻ്റെ കവിതാ സമാഹാരം ‘അൻപും അലിവും അല്പം അനുരാഗവും’ വായനക്കാരിലേക്ക്.സാഹിത്യ അക്കാദമി എം.ടി.ഹാളിൽ നടന്ന ചടങ്ങിൽ കെ.സച്ചിദാനന്ദൻ കവിതാസമാഹാരത്തിന്റെ ആദ്യപകർപ്പ് കവി ഷീജ വക്കത്തിന് കൈമാറി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. സാഹിത്യകാരൻ അശോകൻ ചരുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എൻ. ഗോപികൃഷ്ണൻ ,കവി ഡോ:സി.രാവുണ്ണി,
കെ.വി.അബ്ദുൾ ഖാദർ,എം.എം. വർഗീസ്,മേരി തോമസ്,സാവിത്രി ലക്ഷ്മണൻ,വിജയരാജമല്ലിക,രേണു രാമനാഥ്, അഡ്വ.രാജേഷ് തമ്പാൻ,കലാനിലയം രാഘവൻ ആശാൻ, കെ.വി.നഫീസ,അഡ്വ. കെ.ആർ.വിജയ,ഡോ.വി.ശോഭ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിയുടെ അധ്യാപകനായ കെ എൻ രാമൻമാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.
ഡോ:ആർ.ബിന്ദുവിൻ്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കവിതകളുടെ സമാഹാരമാണ് ‘അൻപും അലിവും അല്പം അനുരാഗവും’.















