നഫ്രീത് ഗുലാമിന് നീഡ്‌സിൻ്റെ അനുമോദനം

നഫ്രീത് ഗുലാമിന് നീഡ്‌സിൻ്റെ അനുമോദനം

ഇരിങ്ങാലക്കുട : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ അഖിലേന്ത്യ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് മാനേജർ പദവിയിൽ എത്തിച്ചേർന്ന നഫ്രീത് ഗുലാമിനെ നീഡ്സ് അനുമോദിച്ചു. അനുമോദനസംഗമം നീഡ്സ് പ്രസിഡണ്ട് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്ന് 2 പേർ മാത്രമാണ് ഈ പരീക്ഷയിൽ വിജയം നേടിയത്. ഇരിങ്ങാലക്കുട സ്വദേശികളായ ഗുലാം മുഹമ്മദിൻ്റെയും അനിത. എം. എ യുടെയും മകനാണ് നഫ്രീത് . സഹോദരി അഫീന ഗുലാം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ മൂന്നാം റാങ്ക് നേടി വിജയിച്ചിരുന്നു

Please follow and like us: