കാറളം പഞ്ചായത്തിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു; അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ
ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു . കാറളം പുല്ലത്തറയിൽ വെള്ളാപറമ്പിൽ വീട്ടിൽ പ്രസീദയ്ക്ക് പറമ്പിലെ പുല്ല് അരിയുന്നതിനിടയിലാണ് കടിയേറ്റത്. ഉടനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താണിശ്ശേരിയിൽ കിണർ പണിയ്ക്കുള്ള ഉപകരണങ്ങൾ വാടകയ്ക്ക് എടുക്കാൻ എത്തിയ നടവരമ്പ് ചാമക്കുന്ന് പിടുക്കാട്ടിൽ മോഹനൻ മകൻ സനീഷിനും (31) രാവിലെ പാമ്പുകടിയേറ്റു. ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരും അപകടനില തരണം ചെയ്തതായി ആശുപത്രി വ്യത്തങ്ങൾ അറിയിച്ചു















